Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:29 am

Menu

Published on December 17, 2014 at 5:03 pm

കുഞ്ഞുങ്ങളുടെ കണ്ണിനെ ബാധിക്കുന്ന ക്യാൻസർ ഇനി മൊബൈൽ ക്യാമറയിലൂടെ തിരിച്ചറിയാം

camera-phone-to-check-for-childhood-eye-cancer

മൊബെല്‍ ഫോണ്‍ ക്യാമറ വഴി കുഞ്ഞുങ്ങളുടെ കണ്ണിനെ ബാധിക്കുന്ന ക്യാന്‍സർ കണ്ടെത്താനാകുമെന്ന് ബ്രിട്ടണിലെ ‘ചൈല്‍ഡ്ഹുഡ് ഐ ക്യാന്‍സര്‍ ട്രസ്റ്റ്’ കണ്ടെത്തി. കൊച്ചുകുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റിനബ്ലാസ്റ്റോമ എന്ന ക്യാൻസറാണ് ഇതുവഴി കണ്ടെത്താൻ കഴിയുക. വളരെ അപൂർവമായി മാത്രം കണ്ടു വരുന്ന ക്യാൻസറാണ് ’റെറ്റിനബ്ലാസ്‌റ്റോമ’. തുടക്കത്തിലേ രോഗം കണ്ടെത്തിയാൽ ഇതിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമെന്നാണ് ‘ചൈല്‍ഡ്ഹുഡ് ഐ ക്യാന്‍സര്‍ ട്രസ്റ്റ്’ പറയുന്നത്. “ചൈൽഡ്ഹുഡ് ഐ ക്യാൻസർ ട്രസ്റ്റിൻറെ പ്രചാരണത്തിനായി അവര്‍ ഒരു പോസ്റ്റര്‍ പ്രസിദ്ധപ്പെടുത്തി. അതിനായി ഒരു കുഞ്ഞിന്റെ ചിരിക്കുന്ന ചിത്രമാണ് അവർ എടുത്തത്.ഇതിൽ മൊബെല്‍ ഫ്ളാഷ് വീഴുമ്പോള്‍ കുഞ്ഞിൻറെ ഒരു കൃഷ്ണമണി വെളുത്തിരിക്കുന്നതായി കാണാം.ഇങ്ങനെയാണ് കുട്ടികളിലെ ‘റെറ്റിനബ്ലാസ്റ്റോമ’ തിരിച്ചറിയാന്‍ കഴിയുന്നത്. പുറമേ കുഞ്ഞിന്റെ കൃഷ്ണമണികള്‍ക്ക് അസാധാരണമായ പ്രത്യേകതകള്‍ ഒന്നും കാണില്ല. കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന ഈ രോഗം കണ്ണിനെ മുഴുവനായും പിന്നെ തലച്ചോറിനേയും ബാധിക്കും. അവസാനം രോഗി രക്ഷപ്പെടാനുള്ള സാധ്യത തന്നെ ഇല്ലാതെയാവും. ബ്രിട്ടണില്‍ വര്‍ഷം 4050 കുട്ടികളിലാണ് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌.

Loading...

Leave a Reply

Your email address will not be published.

More News