Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 3:08 pm

Menu

Published on December 20, 2017 at 3:01 pm

കണ്ണുകളില്‍ നിന്നും ചോരയൊലിക്കുന്ന അവസ്ഥ; ക്യാന്‍സര്‍ ബാധിച്ച ഈ ആറുവയസുകാരിയെ കണ്ടുനില്‍ക്കാനാകില്ല

campaign-save-girl-6-rare-cancer-makes-eyes-bleed-protrude

ക്യാന്‍സര്‍ എന്ന മഹാവിപത്ത് മനുഷ്യര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയൊന്നുമല്ല. രോഗിക്ക് മാത്രമല്ല അവരുടെ ചുറ്റിലുള്ളവരേയും ക്യാന്‍സറിന്റെ പീഡകള്‍ ബാധിക്കുന്നു.

ഇത്തരത്തിലുള്ള ഒന്നാണ് ധനിക ത്രിപുര എന്ന ആറ് വയസുകാരിയുടേത്. കടുത്ത ലിംഫോസിറ്റിക്ക് ലുക്കീമിയ ബാധിച്ച് ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും ഈ കുട്ടിക്ക് നഷ്ടപ്പെട്ടു. ഒടുവില്‍ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ കണ്ണുകളില്‍ നിന്നും ചോരയൊഴുകുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് ഈ പെണ്‍കുട്ടി.

ത്രിപുരയിലെ ഈ ആറു വയസുകാരിയുടെ മുഖത്ത് പോലും ഒരാള്‍ക്കും നോക്കാന്‍ സാധിക്കില്ല. അത്രയ്ക്ക് ദയനീയാവസ്ഥയിലാണ് ഈ കുട്ടി. ആറാഴ്ച മുമ്പ് മാത്രമാണ് കുട്ടിക്ക് ഗുരുതരമായ ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ നവംബറില്‍ കുട്ടിയുടെ കണ്ണുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതാണ് രോഗത്തിന്റെ തുടക്കം. തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരെ മാറി മാറി കാണിച്ചെങ്കിലും ശമനമുണ്ടായില്ലെന്ന് മാത്രമല്ല നില വഷളായിക്കൊണ്ടിരുന്നു. പരിശോധിച്ച ഡോക്ടര്‍മാരെല്ലാം വേദന സംഹാരികളും പാരസെറ്റമോളും ആന്റി അലര്‍ജി ടാബ്ലറ്റുകളും നല്‍കി കുട്ടിയെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.

ത്രിപുരയിലെ ഒരു കുഗ്രാമത്തില്‍ കഴിയുന്ന ധനികയുടെ മാതാപിതാക്കള്‍ക്ക് അവളെ സ്പെഷ്യലിസ്റ്റുകളെ കാണിക്കാനുള്ള സാഹചര്യമില്ലായിരുന്നു. ഇത് കുട്ടിയുടെ സ്ഥിതി അനുദിനം വഷളാകാന്‍ കാരണമായി.

തുടര്‍ന്ന് ഒരു ചാരിറ്റി കുട്ടിയെ സഹായിക്കാനെത്തുകയായിരുന്നു. കുട്ടി രക്ഷപ്പെടാന്‍ വെറും 10 ശതമാനം സാധ്യത മാത്രമേയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നത്. ഇതിന് പുറമെ വിദഗ്ധ ചികിത്സയേകുന്നതിന് മാതാപിതാക്കളുടെ പക്കല്‍ കാശില്ലാത്തതും പ്രശ്നമാകുന്നുണ്ട്. യുണൈറ്റഡ് ടിപ്രാസ ഫോറമാണ് ധനികയെ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

കൂലിപ്പണിക്കാരനായ ധന്യകുമാര്‍ ത്രിപുരയാണ് ധനികയുടെ അച്ഛന്‍. മാസത്തില്‍ വെറും 1000 രൂപ മാത്രമാണ് ഇവരുടെ വരുമാനം. മാതാവ് 40 കാരിയായ ഷാഷി ബാല വീട്ടമ്മയുമാണ്. തങ്ങളുടെ മകളെ എങ്ങനെയങ്കിലും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കണമെന്നാണ് ഇവര്‍ എല്ലാവരോടും യാചിക്കുകയാണ്.

ഈ കുറഞ്ഞ വരുമാനം കൊണ്ടാണ് അവര്‍ തങ്ങളുടെ നാല് കുട്ടികളെ വളര്‍ത്തുന്നത്. തനിക്ക് മകളുടെ കണ്ണിലേക്ക് നോക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ധന്യകുമാര്‍ വേദനയോടെ പറയുന്നു.

ധനികയുടെ കണ്ണ് ചൊറിച്ചിലും തടിപ്പും ക്രമേണ വഷളാവുകയും പനി ശക്തമാവുകയും ചെയ്തുവെന്നും പിന്നീടാണിത് ക്യാന്‍സറിന്റെ തുടക്കമാണെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News