Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്‌ന: ലാലുവിന്റെ ഇളയ രണ്ട് മക്കളാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരങ്ങള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഇവര്‍ നല്‍കിയ സത്യവാങ്മൂലമാണ് പുതിയ വാര്‍ത്ത. ലാലുവിന്റെ ഇളയ മകൻ തേജേശ്വി പ്രസാദ് യാദവിന് മൂത്ത മകൻ തേജ് പ്രതാപ് യാദവിനേക്കാൾ പ്രായം കൂടുതലാണെന്ന് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സത്യവാങ്മൂലത്തിൽ തേജ് പ്രതാപ് രേഖപ്പെടുത്തിയ പ്രായം 25 വയസാണ്. തേജേശ്വി പ്രസാദിന് പ്രായം 26 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.തേജ് പ്രതാപ് തിങ്കളാഴ്ചയും തേജസ്വി മൂന്നാം തീയതി ശനിയാഴ്ചയുമാണ് പത്രിക സമർപ്പിച്ചത്. പിതാവ് ലാലുവും പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു. തേജേശ്വിക്ക് 1,40,93,822.23 രൂപയുടെ സ്വത്തും തേജിന് 1,12,25,199.90 രൂപയുടെ സ്വത്തുമാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വൈശാലി ജില്ലയിലെ മഹുവ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തേജ് പ്രതാപ് മത്സരിക്കുന്നത്. രഘോപുർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് തേജസ്വി.ബീഹാർ ബോർഡ് ഇന്റർമീഡിയറ്റ് ആണ് തേജ് പ്രതാപിന്റെ വിദ്യാഭ്യാസ യോഗ്യതയായി രേഖപ്പെടുത്തിയിരിക്കുന്നത്. ജോലി സാമൂഹ്യ പ്രവർത്തനവും ബിസിനസും. തേജേശ്വി യാദവിന്റെ വിദ്യാഭ്യാസ യോഗ്യത ദില്ലി ഡി.പി.എസ് ആർ.കെ പുരം സ്‌കൂളിൽ നിന്നും ഒമ്പതാം ക്ലാസ് പാസായി എന്നാണ്. ക്രിക്കറ്റ് കളിക്കാരനും ബിസിനസുകാരനും സാമൂഹ്യ പ്രവർത്തകനുമാണ് തേജസ്വി.
Leave a Reply