Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടരുതെന്ന് ബിസിസിഐ.ഓഗസ്റ്റ് പന്ത്രണ്ടിനാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് തുടക്കമാവുക.കളിക്കാര്‍ക്ക് കുടുംബത്തോടൊപ്പവും പ്രിയപ്പെട്ടവര്‍ക്കൊപ്പവും ചെലവഴിക്കാന്‍ ആവശ്യത്തിന് സമയം കിട്ടിയെന്നും താരങ്ങള്‍ ശ്രീലങ്കയില്‍ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നുമാണ് ബിസിസിഐയുടെ നിര്‍ദേശം. ടീമിലെ സീനിയര്‍ താരങ്ങള്‍ അവസാനമായി കളിച്ചത് ഒരുമാസംമുന്‍പ് ബംഗ്ലാദേശിലാണ്. സിംബാംബ്വേ പര്യടനത്തില്‍ വിശ്രമവും അനുവദിച്ചിരുന്നു.
വിദേശപരമ്പരകളില്‍ വിരാട് കോലി കാമുകി അനുഷ്‌ക ശര്‍മയെ മിക്കപ്പോഴും കൂടെക്കൂട്ടാറുണ്ട്.ചിലപ്പോഴെല്ലാം ഇത് വിവാദങ്ങള്‍ക്ക് കാരണവുമാവാറുണ്ട്. മറ്റുതാരങ്ങളും കുടുംബാംഗങ്ങളെ കൂടെകൂട്ടുന്നത് പതിവാണ്. വിരാട് കോലി ടെസ്റ്റ് നായകനായതിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ സമ്പൂര്‍ണ പരമ്പരയാണ് ശ്രീലങ്കയിലേത്. ഓഗസ്റ്റ് പന്ത്രണ്ടിന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളാണുള്ളത്.
Leave a Reply