Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:53 pm

Menu

Published on September 5, 2016 at 12:05 pm

കത്ത് അയയ്ക്കാന്‍ വിലാസം അറിയില്ല; ഒരു മാപ്പ് വരച്ചു, എന്നിട്ടും ലക്ഷ്യത്തിലെത്തി..!!

can-you-believe-this-letter-without-an-address-reached-its-destination

കത്തെഴുതി കഴിയുമ്പോള്‍ സ്വീകര്‍ത്താവിന്റെ വിലാസം അയക്കുകയാണ് നമ്മുടെയൊക്കെ പതിവ്.എന്നാൽ വിലാസം പോലുമില്ലാതെ കത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ് ഇവിടെ ഒരു സഞ്ചാരി. ഐസ്‌ലാന്‍ഡിന്റെ തലസ്ഥാനഗരമായ റെയ്ക്ജാവിക്കില്‍ നിന്നുമാണ് സഞ്ചാരി കത്ത് പോസ്റ്റ് ചെയ്തിരുന്നത്. ടിഞ്ഞാറന്‍ ഐസ്‌ലാന്‍ഡിലെ ബുദര്‍ദലൂര്‍ ഗ്രാമത്തിലെ കുടുംബത്തിന് ഒരു കത്തയക്കണം. അതായിരുന്നു ആ സഞ്ചാരിയുടെ ആവശ്യം. കത്തെഴുതി കഴിഞ്ഞപ്പോള്‍ ഒരുകാര്യം മനസ്സിലായത്. അഡ്രസ്സ് അറിയില്ല. എന്തു ചെയ്യും? കത്തെഴുതിയല്ലേ, ഒരു പരീക്ഷണം നടത്താമെന്ന് കരുതി കത്ത് ലഭിക്കേണ്ട ആളുടെ വീട്ടിലേക്ക് എത്താനുള്ള മാപ്പ് സ്വന്തം കൈപ്പടയില്‍ അഡ്രസ്സ് എഴുതുന്ന ഇടത്ത് വരച്ചു. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്ന ലൈനില്‍ സ്റ്റാമ്പും ഒട്ടിച്ച് കത്ത് പോസ്റ്റ് ചെയ്തു. എന്നാല്‍ അയാളെ ഞെട്ടിച്ച് കത്ത് ലക്ഷ്യസ്ഥാനത്തെത്തി

മേല്‍വിലാസം സൂചിപ്പിച്ചുകൊണ്ട് കത്തില്‍ സഞ്ചാരി എഴുതിയ വരികള്‍ ഇതായിരുന്നു…

രാജ്യം: ഐസ്‌ലാന്‍ഡ്

നഗരം: ബുദര്‍ദലൂര്‍

പേര്: മൂന്ന് മക്കളുള്ള ഐസ്‌ലാന്‍ഡിക്/ഡാനിഷ് ദമ്പതിമാരുടെ വീട്. സ്വന്തമായി കുതിര ഫാമും ധാരാളം ചെമ്മരിയാടുകളും വീട്ടിലുണ്ട്.

ബുദര്‍ദലൂറിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് ഡാനിഷ് വനിത തൊഴിലെടുക്കുന്നത്.
നന്ദി പറച്ചിലുമായാണ് അയാള്‍ കത്തിന് പുറത്തെ എഴുത്ത് അവസാനിപ്പിച്ചത്. അതും ഐസ്‌ലാന്‍ഡിക് ഭാഷയില്‍.

റെബേക്ക കാതറിന്‍ എന്ന യുവതിയ്ക്കാണ് സഞ്ചാരി കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് .കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് ഈ കത്തയക്കല്‍ നടന്നതെങ്കിലും പുറംലോകമറിയുന്നത് ഇപ്പോഴാണെന്ന് മാത്രം. സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ആയ റെഡ്ഡിറ്റിലാണ് ഈ കത്തിന്റെ കഥ ആദ്യം പ്രത്യക്ഷപ്പെട്ടത്. കത്തയച്ച സഞ്ചാരി ആരാണെന്ന കാര്യം വ്യക്തമല്ലെങ്കിലും ഏവരിലും കൗതുകം ഉണര്‍ത്തിയ സംഭവമായതിനാല്‍ കത്ത് ഓണ്‍ലൈനില്‍ വൈറലായി.ഇന്‍സ്റ്റന്റ് മെസേജിങ്ങ്് സര്‍വീസുകള്‍ കളം വാഴുന്ന കാലത്ത് മേല്‍വിലാസം അറിയില്ലെങ്കിലും സുഹൃത്തിന് കത്തെത്തിക്കാനുള്ള സഞ്ചാരിയുടെ ശ്രമത്തേയും കത്ത് ലക്ഷ്യത്തിലെത്തിച്ച അധികൃതരേയും അഭിനന്ദിച്ചാണ് പലരുടേയും പ്രതികരണം. കത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയം ഉന്നയിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഗ്ലോബല്‍ ട്രെന്‍ഡ് ആയിരിക്കുകയാണ് കത്ത്.

Loading...

Leave a Reply

Your email address will not be published.

More News