Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:31 pm

Menu

Published on July 17, 2015 at 11:49 am

ഇന്ത്യക്കാരിയായ വധുവിനു വേണ്ടി കാനഡക്കാരനായ വരൻറെ പ്രണയാര്‍ദ്രഗാനം ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

canadian-man-sings-tum-hi-ho-for-his-indian-bride-leaves-her-teary-eyed

ന്യൂയോര്‍ക്ക്: സ്‌നേഹത്തിന് ഭാഷയോ ദേശമോ ഒരു പ്രശ്‌നമല്ലെന്നത് ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കനേഡിയൻ സ്വദേശിയായ ഫ്രാങ്ക് ഗ്രിഗറി.തൻറെ വിവാഹദിനത്തിൽ ഇന്ത്യക്കാരിയായ വധുവിനു വേണ്ടി ആലപിച്ച ബോളീവുഡ് ഗാനം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്.സൂപ്പര്‍ഹിറ്റ്‌ സിനിമയായ ആഷികി – 2 ലെ വന്‍ ഹിറ്റായി മാറിയ ‘തും ഹി ഹോ’ എന്ന പാട്ടാണ്‌ ഗ്രിഗറി വിവാഹവേദിയില്‍ സ്വന്തം വധുവിനായി ആലപിച്ചത്‌. വിവാഹ ചടങ്ങിനെ അവിസ്‌മരണീയമാക്കുന്ന വിധത്തിലായിരുന്നു ഗ്രിഗറിയുടെ പെര്‍ഫോമന്‍സ്‌.വരികളോ അക്ഷരമോ തെറ്റാതെ പ്രണയത്തിലലിഞ്ഞ്‌ ആര്‍ദ്രമായി ഗ്രിഗറി പാടിയപ്പോള്‍ സന്തോഷം കൊണ്ട്‌ വിതുമ്പാതിരിക്കാന്‍ സിമ്രാന്‌ കഴിഞ്ഞില്ല. പിയാനയില്‍ വിരലോടിച്ചായിരുന്നു പാട്ട്‌. വിവാഹചടങ്ങില്‍ കാമുകിക്ക്‌ അവിസ്‌മരണീയ നിമിഷം സമ്മാനിക്കാനായി ആറാഴ്‌ചയാണ്‌ ഗ്രിഗറി പരിശീലിച്ചത്‌.പാട്ടിന്റെ ഹിന്ദിവരികളും പശ്‌ചാത്തലമാകുന്ന പിയാനോ കോര്‍ഡുകളും ഇതിനിടയില്‍ പഠിച്ചെടുത്തു. ഉച്ചാരണശുദ്ധിയോടെ അല്‍പ്പം പോലും തെറ്റാതെ പിയാനോയുടെ പശ്‌ചാത്തലത്തില്‍ ഗ്രിഗറി മനോഹരമായി പാടുമ്പോള്‍ സിമ്രാന്‍ പല തവണ വിതുമ്പുന്നത്‌ കാണാമായിരുന്നു.കഴിഞ്ഞ ജൂണ്‍ 27നായിരുന്നു സിഖ്, ക്രിസ്ത്യന്‍ ആചാരങ്ങള്‍ പ്രകാരമുള്ള ഇവരുടെ വിവാഹം. വിവാഹദിനത്തില്‍ സി മ്രാന് സമ്മാനമായി ഒരു കവിത ആലപിക്കാനായിരുന്നു ഗ്രിഗറി ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ സി മ്രാന്റെ അമ്മയാണ് ഗ്രിഗറിയോട് തും ഹി ഹോ പാടാന്‍ നിര്‍ദ്ദേശിച്ചത്. സിമ്രാനോടുള്ള തന്റെ പ്രണയം വ്യക്തമാക്കാന്‍ ഈ ഗാനത്തേക്കാള്‍ മികച്ച മറ്റൊന്നുമില്ലെന്ന് ഗ്രിഗറി പറയുന്നു.ഇതിനോടകം തന്നെ ഈ വീഡിയോ യൂടൂബിൽ 1,3000 പേര്‍ കണ്ടുകഴിഞ്ഞു.



Loading...

Leave a Reply

Your email address will not be published.

More News