Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയിലെത്തിയ കാനേഡിയന്‍ പ്രധാനമന്ത്രിയെ കാണാന്‍ ഒരുവട്ടം പോലും മോഡിയും യുപി മുഖ്യമന്ത്രിയുമൊന്നും എത്തിയില്ലെങ്കിലും സ്വീകരണമൊരുക്കി ബോളിവുഡ്. ഷാരൂഖ് ഖാനും മറ്റ് ബി-ടൗണ്‍ താരങ്ങളുമാണ് ജസ്റ്റിന്‍ ട്രുഡേയുമായി കൂടിക്കാഴ്ച നടത്തിയത്.

ഷാരൂനെ കൂടാതെ ആമിര്‍ ഖാന്‍, ഫര്‍ഹാന്‍ അക്തര്‍, അനുപം ഖാന്‍ , മാധവന്‍ തുടങ്ങിയവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഒപ്പമുള്ള ചിത്രങ്ങള്‍ താരങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്.

അതേസമയം അദ്ദേഹവും കുടുംബവും ഇന്ത്യയില്‍ എത്തിയിട്ട് മൂന്ന് ദിവസമായെങ്കിലും പ്രത്യേകിച്ച് ഔദ്യോഗിക സന്ദര്‍ശനങ്ങളോ കൂടിക്കാഴ്ചകളോ ഒന്നും തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായോ മറ്റേതെങ്കിലും സംസ്ഥാനത്തെ സര്‍ക്കാരുകളുമായോ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയുമടക്കമുള്ളവര്‍ വിഷയത്തില്‍ താല്‍പര്യക്കുറവ് കാണിക്കുന്നതും വ്യക്തമാണ്.


ട്രൂഡോയും കുടുംബവും യാത്ര ആസ്വദിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം തികച്ചും അപ്രസക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്കും അദ്ദേഹത്തെ അനുഗമിക്കുന്ന ആറ് കാബിനറ്റ് മന്ത്രിമാര്‍ക്കും കാര്യമായ ഔദ്യോഗിക പരിപാടികളൊന്നും തന്നെയുമല്ല. വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലന്‍ഡ് നാളെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കാണുന്നുണ്ടെന്നതൊഴിച്ചാല്‍ മറ്റ് മന്ത്രിമാര്‍ക്ക് കാര്യമായ ദൗത്യമൊന്നുമില്ല. ട്രൂഡോയും നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുന്നുണ്ട്.
Leave a Reply