Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏവരും ഒരുപോലെ ഭയപ്പെടുന്ന പ്രധാന രോഗങ്ങളിലൊന്നാണ് ക്യാന്‍സര്‍. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ വരെ അവസാനിപ്പിക്കാവുന്ന ഒരു രോഗം. പണ്ടത്തെ അപേക്ഷിച്ച് ഈ രോഗം ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കു വരാനുള്ള പ്രധാന കാരണമായി പറയുന്നത് ഭക്ഷണ, ജീവിത രീതികളിലെ പ്രശ്‌നങ്ങളാണ്. ഇന്നത്തെ ഭക്ഷണശീലങ്ങള്‍ക്ക് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന സ്ഥാനമുണ്ട്.ആരോഗ്യകരമെന്നു കരുതാവുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മറ്റുമുളള കീടനാശിനി പ്രയോഗവും ക്യാന്‍സറിന് കാരണമാകുന്നുണ്ട്. ക്യാന്‍സര്‍ കാരണമാകുന്ന ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്.ഇവയെ തിരിച്ചറിയുക…
–
ഉപ്പ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍
ഉപ്പ് അധികമായ സോസേജുകള്‍, ബേക്കണ്‍, സലാമി പോലുള്ള ഭക്ഷണവസ്തുക്കളും ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്നവയാണ്.
–
വെജിറ്റബിള്‍ ഒായില്‍
വെജിറ്റബിള്‍ ഒായില്‍ ക്യാന്‍സറിനുളള മറ്റൊരു കാരണമാണെന്നു പറയാം. ഇവ കെമിക്കല്‍ രീതികളിലൂടെയാണ് വേര്‍തിരിച്ചെടുക്കുന്നത്. മാത്രമല്ല, ഇവയില്‍ ആവശ്യത്തേക്കാള്‍ കൂടുതല്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൂടുതലാകുന്നത് ക്യാന്‍സറിനുള്ള മറ്റൊരു കാരണമാണ്.
–
കൃത്രിമ മധുരങ്ങള്‍
കൃത്രിമ മധുരങ്ങള്‍ ക്യാന്‍സറുണ്ടാക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇവയില്‍ കാര്‍സിനോജനുകള്‍
അടങ്ങിയിട്ടുണ്ട്.
–
പൊട്ടെറ്റോ ചിപ്‌സ്
പൊട്ടെറ്റോ ചിപ്‌സ് ഇഷ്ടപ്പെടാത്തവര്‍ കുറയും. എന്നാല്‍ ഇത് ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണമാണ്. ഇതില്‍ ധാരാളം ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുണ്ട്.
–
മൈദ
മൈദ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് കഴിയ്ക്കുന്നത് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത 220 ശതമാനം വര്‍ദ്ധിപ്പിയ്ക്കും.
റിഫൈന്‍സ് ഷുഗര്‍ ക്യാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ള മറ്റൊരു ഭക്ഷണമാണ്. റിഫൈന്‍ഡ് ഷുഗറില്‍ ഫ്രക്ടോസ് ധാരാളമുണ്ട്. ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ ഇത്തരം റിഫൈന്‍സ് ഷുഗര്‍ കാരണമാകും.
ഡയറ്റ് കോക്ക്
ഡയറ്റ് കോക്ക് സാധാരണ കോക്കിനേക്കാള്‍ ആരോഗ്യകരമാണെന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇവയില്‍ ധാരാളം കൃത്രിമ മധുരം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണവുമാണ്.
–
സോഡ
സോഡ, കൂള്‍ഡ്രിംഗ്‌സ് തുടങ്ങിയവ ക്യാന്‍സറിനുള്ള മറ്റു ചില കാരണങ്ങളാണ്.
ക്യാനിലടച്ച ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ കാരണമാണ്. ഇവ പലപ്പോഴും ഉള്ളിലെ ഭക്ഷണങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ദോഷകരമായ ഫലങ്ങളുണ്ടാക്കുന്നത്. ഉദാഹരണത്തിന് ക്യാനിലടച്ച തക്കാളി ലഭിയ്ക്കും. ക്യാനിന്റെ ഉള്‍ഭാഗത്ത് ബിസ്ഫിനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് തക്കാളിയിലെ ആസിഡുമായി പ്രവര്‍ത്തിച്ച് ക്യാന്‍സര്‍ കാരണമാകുന്ന കോശങ്ങള്‍ക്കു കാരണമാകും.

–
പോപ്‌കോണ്‍
മൈക്രോവേവിലും മറ്റും വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പോപ്‌കോണ്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ ലിവര്‍, ടെസ്റ്റിക്യുലാര്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
പുകയില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ഗ്രില്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇത്തരം ഭക്ഷണങ്ങള്‍ പുകയില്‍ നിന്നും ടാര്‍ ആഗിരണം ചെയ്യും. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.
Leave a Reply