Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:19 pm

Menu

Published on May 14, 2015 at 2:50 pm

വ്യക്തികളുടെ അഭിപ്രായ സ്വതന്ത്ര്യത്തിന് പരിധിയുണ്ട്: സുപ്രീംകോടതി

cant-allow-use-of-indecent-language-for-gandhi-freedom-of-speech-has-limits-sc

ന്യൂഡല്‍ഹി:അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗാന്ധിജിയുള്‍പ്പെടെയുള്ള ചരിത്ര വ്യക്തിത്വങ്ങളെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്യത്തിന് പരിധിയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, മറാത്തി കവി വസന്ത് ദത്താത്രയ ഗുര്‍ജര്‍ എഴുതിയ കവിത പ്രസിദ്ധീകരിച്ച ദേവീദാസ് രാമചന്ദ്ര തുള്‍ജപുര്‍കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി, ഭരണഘടന അനുസരിച്ച് നല്‍കുന്ന സ്വാതന്ത്ര്യം മാത്രമെ അനുവദിക്കൂകയുള്ളൂ എന്നതിനെക്കുറിച്ച് വിശദീകരിച്ചത്.ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്യ്രം മഹാൻമാരെയും മറ്റു ചരിത്രനായകൻമാരെയും നിന്ദിക്കാൻ ഉപയോഗിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

1994ലാണ് ഗുര്‍ജറിന്റെ ഗാന്ധി മാല ഭേതാലാ എന്ന കവിത മഹാരാഷ്ട്ര ബാങ്ക് എംപ്ലോയീസ് യൂണിയന്‍ പ്രസിദ്ധീകരിച്ച മാസികയില്‍ അച്ചടിച്ചുവന്നത്. ഈ മാഗസിന്റെ എഡിറ്ററായിരുന്നു ദേവീദാസ് രാമചന്ദ്ര തുള്‍ജപുര്‍കര്‍. ഗാന്ധിജിയെ മോശമായി പരാമര്‍ശിക്കുന്നുവെന്ന് കാണിച്ച് പാറ്റിറ്റ് പവാന്‍ എന്ന സംഘടന 1994 ഡിസംബര്‍ 10ന് പൂനെ പൊലീസിന് പരാതി നല്‍കിയിരുന്നു. അഭിപ്രായ സ്വാതന്ത്രത്തിന്റെ മറവില്‍ ഗാന്ധിജിക്കെതിരെ മോശം പരാമര്‍ശം നടത്താനാവില്ലെന്ന് 2015 ഏപ്രില്‍ 17 ലെ ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മഹാത്മാഗാന്ധി ഒരു അടയാളമല്ല, അദ്ദേഹം പുരാണകഥാപാത്രമോ സാങ്കല്‍പ്പികമോ അല്ല, കവിതാസ്വാതന്ത്ര്യത്തിന് ഗാന്ധിജിയെപ്പോലെയൊരാളെ വലിച്ചിഴക്കരുതെന്നും അത് ഫിക്ഷന്‍ കഥാപാത്രങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ മതിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Loading...

Leave a Reply

Your email address will not be published.

More News