Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:19 am

Menu

Published on July 26, 2014 at 10:11 pm

ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ‘ഷെയർ ബട്ടണ്‍ നിങ്ങളെ ചതിക്കും’…..!!

canvas-fingerprinting-online-tracking

ഇന്റർനെറ്റും ഫേസ്ബുക്കുമെല്ലാം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. വെബ്‌സൈറ്റുകളിലെ ഷെയര്‍ ബട്ടണുകളില്‍ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളെ ചതിക്കപ്പെട്ടേക്കുമെന്ന് പുതിയൊരു പഠനം പറയുന്നു.
വിവിധ വെബ്‌സൈറ്റുകളിൽ കാണുന്ന ഷെയര്‍ ബട്ടണുകളില്‍ അമര്‍ത്തുമ്പോള്‍ നിങ്ങളുടെ ബ്രൗസിങ് ഹിസ്റ്ററിയും ബ്രൗസര്‍ ടൈപ്പും തുടങ്ങി ഡിസ്‌പ്ലേ പ്രോപ്പര്‍ട്ടികള്‍വരെ ചോര്‍ത്തപ്പെടാൻ സാധ്യതയുള്ളതായി പുതിയ കണ്ടെത്തല്‍. ‘ക്യാന്‍വാസ് ഫിംഗര്‍പ്രിന്റിംഗ്’ എന്നറിയപ്പെടുന്ന ഈ ചോര്‍ത്തല്‍ രീതി മുൻപ് തന്നെ പ്രചാരത്തിലുള്ളതാണ്. എന്നാൽ ഇതു അത്ര നിസ്സാരക്കാരൻ അല്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 0.4 ശതമാനം മുതല്‍ 1.5 ശതമാനം വരെ വിവരങ്ങൾ മാത്രമേ ഈ രീതി വഴി ചോർത്താറുള്ളൂ എന്നായിരുന്നു ഇതുവരെ ഉള്ള ധാരണ. എന്നാല്‍ ബെല്‍ജിയത്തിലെ യൂണിവേഴ്‌സിറ്റി ഓഫ് ല്യൂവെനും പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനത്തില്‍ ഇത് 5.5 ശതമാനം ആണെന്നാണ് തെളിഞ്ഞു.
ഉപയോക്താവിന്റെ താല്‍പര്യങ്ങള്‍ മനസ്സിലാക്കി അതിനനുസൃതമായ പരസ്യങ്ങള്‍ നല്‍കാനാണ് കമ്പനികള്‍ ക്യാന്‍വാസ് ഫിംഗര്‍പ്രിന്റിംഗ് ഉപയോഗപ്പെടുത്തുന്നത്. ഇതിന്റെ പ്രവർത്തന രീതി എങ്ങനെയാണെന്ന് വെച്ചാൽ; ഷെയര്‍ ബട്ടണില്‍ അമര്‍ത്തുമ്പോള്‍ സൈറ്റിലേക്ക് ഒരു കുക്കി അയയ്ക്കപ്പെടും, അതു ഉപയോഗിച്ച് ഉപയോക്താവിന്റെ അനുവാദം കൂടാതെ തന്നെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നു. ഗൂഗിളും മറ്റും ഇത്തരം കുക്കികള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കി പരസ്യങ്ങള്‍ അയയ്ക്കുന്നുണ്ട്. പക്ഷേ, അത്തരം കുക്കികള്‍ സെറ്റിംഗ്‌സ് വഴി ഉപയോക്താവിന് തടയാൻ സാധിക്കും.
ലോകത്തെ ഏറ്റവും പ്രമുഖമായ ഒരു ലക്ഷം സൈറ്റുകളില്‍ പഠനം നടത്തിയാണ് ഗവേഷകര്‍ ‘ക്യാന്‍വാസ് ഫിംഗര്‍പ്രിന്റിംഗി’ന്റെ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തിയത്. ഉപയോക്താവിന് പ്രശ്‌നമുണ്ടാക്കാതെ നിശബ്ദമായാണ് ബ്രൗസിങ് ഹിസ്റ്ററിപോലുള്ള കാര്യങ്ങള്‍ ചോര്‍ത്തപ്പെടുന്നത് എന്നതിനാല്‍ ഭൂരിഭാഗം ഉപയോക്താക്കളും ഇതെപ്പറ്റി ബോധവാന്‍മാരല്ലാത്തതാണ് പ്രശ്‌നമെന്ന് ഗവേഷകര്‍ പറയുന്നു.
അതേസമയം, ചില ലളിതമായ സംരക്ഷണ ടൂളുകള്‍ ഉപയോഗിച്ച് ഇത്തരം ചോർത്തലുകൾ തടയാനാകും. ആഡ്‌ബ്ലോക്ക് പ്ലസ്, ഡുനോട്ട്ട്രാക്ക്മി, ഈസിപ്രൈവസി ഫില്‍റ്റര്‍ തുടങ്ങിയ കമ്പനികള്‍ ഇത്തരം ടൂളുകള്‍ നല്‍കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News