Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:07 am

Menu

Published on February 20, 2015 at 12:48 pm

ജിദ്ദയില്‍ വിമാനം വാനിലിടിച്ച് മലയാളിക്ക് പരിക്ക്

car-collides-with-plane-on-the-runway-at-jeddah-airport

ജിദ്ദ: കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വിമാനം വാനിലിടിച്ച് മലയാളിക്ക് പരിക്ക്. സൗദിയ വിമാനവും റോയല്‍ മൊറോക്കോ എയര്‍ വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും മലയാളി എയര്‍ ലൈന്‍ ജീവനക്കാരനുമായ അഷ്‌റഫ് അഭ്ദുസ്സമദിനാണ് പരുക്കേറ്റത്. പരിക്ക് നിസ്സാരമല്ല. വാനില്‍ ഇയാൾ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ ഇറക്കിയ ശേഷം അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ വന്നിടിക്കുകയായിരുന്നു. വിമാനം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ദൈവ വിധികൊണ്ടാണ് രക്ഷപ്പെട്ടതെന്നും അഷ്‌റഫ് പിന്നീട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News