Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:51 am

Menu

Published on July 25, 2014 at 5:49 pm

കണ്ടെയ്നർ ലോറി മറിഞ്ഞ് അതിനടിയിൽപ്പെട്ട കാറിനുള്ളിൽ നിന്നും രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

car-is-crushed-flat-by-a-lorrys-shipping-container-load

കണ്ടെയ്നർ ലോറി മറിഞ്ഞ് അതിനടിയിൽപ്പെട്ട കാറിനകത്തുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലെ ക്വിങ്ദാവോയിലാണ് സംഭവം നടന്നത്. അപകടം നടന്നയുടനെ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. കാറിൻറെ രൂപം കണ്ട് ആരും രക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ലെന്നാണ് രക്ഷാപ്രവർത്തകർ കരുതിയിരുന്നത്.

car is crushed flat by a lorry's shipping container load1

എന്നാൽ പൂർണമായും തകർന്ന കാറിനുള്ളിൽ നിന്ന് ഒരു നിലവിളിയും ഒരു വിടവിലൂടെ  കൈയ്യിട്ട് പുറത്തേക്ക് രക്ഷിക്കാനായി ആംഗ്യം കാണിക്കുന്നതും രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ കാറിനകത്ത് കുടുങ്ങിക്കിടന്ന രണ്ടു പേരെയും പുറത്തേക്കെത്തിച്ചു.യുവതിക്ക് നിസ്സാര പരിക്കുകളാണ് ഉള്ളതെങ്കിലും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

car is crushed flat by a lorry's shipping container load2
യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ലോറിയിലെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. മുന്നിലുള്ള ഒരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി വെട്ടിച്ചപ്പോൾ ഇടത് വശത്ത് കൂടി ഓവർടേക് ചെയ്തു പോകുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിനകത്തുണ്ടായിരുന്ന യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News