Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:41 pm

Menu

Published on August 4, 2014 at 10:23 am

നഗ്നനായി പോസ് ചെയ്തതിന് അമീർഖാനെതിരെ കേസ്

case-against-aamir-khan-over-nude-pk-poster

പുതിയ ചിത്രത്തിൻറെ പോസ്റ്ററിനു വേണ്ടി  നഗ്‌നനായി പോസ് ചെയ്തതിന് അമീർഖാനെതിരെ കേസ്. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന പികെ എന്ന ചിത്രത്തിൻറെ പോസ്റ്ററിൽ പൂർണ്ണ നഗ്നനായി പോസ് ചെയ്തതിനാണ് കേസ്. പോസ്റ്ററിൽ നഗ്നത ഒരു പഴയ ടേപ്പ് റിക്കാര്‍ഡര്‍ കൊണ്ട് മറച്ചാണ് അമീർഖാൻ പ്രത്യക്ഷപ്പെടുന്നത്.  ഈ പോസ്റ്ററിനെതിരെ കാണ്‍പൂരില്‍ നിന്നുള്ള അഭിഭാഷകനായ എം കുമാർ  ആമിര്‍ഖാൻറേത് അശ്ലീല പ്രദര്‍ശനമാണെന്നാരോപിച്ച്  കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി കൊടുക്കുകയായിരുന്നു. ഇതിനെ കുറിച്ചുള്ള വാദം കോടതി ഏഴിന് കേൾക്കും. പോസ്റ്റർ പ്രസിദ്ദീകരിച്ച പത്രങ്ങൾക്കെതിരെയും കേസുണ്ട്.  ചിത്രത്തിൽ  അന്യഗൃഹത്തില്‍  നിന്നെത്തുന്നയാളായാണ് അമീർഖാനെത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News