Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:39 pm

Menu

Published on November 6, 2014 at 4:57 pm

ഹൈദരാബാദിലെ ചുംബനസമരം : മലയാളി നടി അരുന്ധതിക്കെതിരെ കേസ്

case-against-malayalam-anchor-arundhati-in-kiss-of-love-strike

ഹൈദരാബാദിൽ ചുംബന സമരം ചെയ്തവർക്കെതിരെ പോലീസ് കേസെടുത്തു. ചുംബനസമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചുംബന സമരം നടത്തിയ മലയാള സിനിമ താരവും അവതാരകയും ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുമായ അരുന്ധതിക്കെതിരെയും പോലീസ് കേസെടുത്തു. സര്‍വകാലാശാലാ രജിസ്ട്രാര്‍ രാമബ്രഹ്മത്തിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് അരുന്ധതിയുടെ നേൃത്വത്തില്‍ കാമ്പസിലെ മലയാളികളുള്‍പ്പെടെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ചുംബനസമരം നടത്തിയത്. ഇഷ്ടമുള്ളവര്‍ പരസ്പരം കെട്ടിപ്പിടിച്ചും ചുംബിച്ചുമായിരുന്നു പ്രതിഷേധം അറിയിച്ചിരുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ സ്നേഹവീട് എന്ന സിനിമയില്‍ റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരുന്ധതി ശ്രദ്ധനേടിയിരുന്നു. ഏഷ്യാനെറ്റ് അടക്കം വിവിധ മലയാളം ചാനലുകളില്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Case against Malayalam Anchor Arundhati in Kiss of Love strike0

Loading...

Leave a Reply

Your email address will not be published.

More News