Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:21 pm

Menu

Published on March 31, 2017 at 12:18 pm

ഹണി ട്രാപ്പ്; ചാനല്‍ മേധാവിയടക്കം ഒന്‍പതു പേര്‍ക്കെതിരെ കേസെടുത്തു

case-against-mangalam-channel-in-honey-trap

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാനിടയായ ഫോണ്‍കെണി വിവാദത്തില്‍ ചാനല്‍ മേധാവിയടക്കം ഒന്‍പതുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണു നടപടി.

ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐടി ആക്ട്, ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു കേസ്.

ഫോണ്‍ കെണിയ്ക്കു പിന്നില്‍ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനായിരുന്നുവെന്നും ചാനലിന്റെ വനിതാ റിപ്പോര്‍ട്ടായിരുന്നു മുന്‍ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നതെന്നും ഇന്നലെ ചാനല്‍ സി.ഇ.ഒ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ചാനലിനെതിരെ കേസെടുത്തത്.

മന്ത്രിയെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ അവകാശപ്പെട്ടത്. ഇതാണു ചാനല്‍ തന്നെ മാറ്റിപറഞ്ഞത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നു ശശീന്ദ്രനും ആരോപിച്ചിരുന്നു.

ജുഡീഷ്യല്‍ കമ്മീഷനു പുറമേ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും സര്‍ക്കാര്‍ ഇന്നലെ നിയോഗിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ഹൈടെക് സെല്‍ ഡി.വൈ.എസ്.പി ബിജുമോനാണ് അന്വേഷണച്ചുമതല. ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡി.ജി.പിക്കു ലഭിച്ച പരാതികളില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണു നടപടി.

നേരത്തെ, സി.ഇ.ഒ അജിത് കുമാറിന്റെ കുറ്റസമ്മതത്തിനു പിന്നാലെ ചാനലില്‍ നിന്നും രണ്ട് പേര്‍ രാജിവെച്ചിരുന്നു. ഡെപ്യൂട്ടി എഡിറ്റര്‍ എം.എം. രാഗേഷ്, വയനാട് റിപ്പോര്‍ട്ടര്‍ ദീപക് മലയമ്മ എന്നിവരായിരുന്നു രാജി വെച്ചത്.

Loading...

Leave a Reply

Your email address will not be published.

More News