Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 11, 2023 12:00 am

Menu

Published on November 18, 2017 at 5:20 pm

ഓഡിഷന് പോയ സുഹൃത്തിനോട് ആവശ്യപ്പെട്ടത് ഓര്‍ഗാസമുണ്ടാകുമ്പോഴുള്ള ശബ്ദമുണ്ടാക്കാന്‍: റായ് ലക്ഷ്മി

casting-couch-bollywood-audition-raai-laxmi

നേരത്തെ തന്നെ സിനിമാ മേഖലയിലെ അപകടകരമായ പ്രവണതയായ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി റായ് ലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. സിനിമയില്‍ കാസ്റ്റിങ് കൗച്ച് പ്രവണത ഉണ്ടെന്നും ഏന്നാല്‍ ഇന്നതില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും തന്റെ സുഹൃത്ത് ഉള്‍പ്പടെ പല പെണ്‍കുട്ടികളും ഇത്തരം അക്രമങ്ങള്‍ക്ക് വിധേയരായതായി തനിക്കറിയാമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റായ് ലക്ഷ്മി പറഞ്ഞു.

തന്റെ സുഹൃത്തുകൂടിയായ ഒരു നടിക്ക് സിനിമയുടെ ഓഡിഷനിടയില്‍ ഇത്തരമൊരു ദുരനുഭവം നേരിടേണ്ടിവന്നിട്ടുണ്ടെന്നും റായ് ലക്ഷ്മി വെളിപ്പെടുത്തി.

എന്റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂര്‍ച്ഛയുടെ സമയത്തെ പോലെ ശബ്ദമുണ്ടാക്കാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു.

ആ സിനിമയില്‍ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവള്‍ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവള്‍ ഉപേക്ഷിച്ചു . ഇനി ഒരിക്കലും ബോളിവുഡില്‍ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവള്‍ തീര്‍ച്ചയാക്കി റായ് ലക്ഷ്മി പറഞ്ഞു.

മാത്രമല്ല പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ടെന്നും അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമമെന്നും റായ് ലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.

സ്റ്റുഡിയോകളില്‍ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാമ്പ് വാക്ക് വരെ നടത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡിലെന്നും റായ് ലക്ഷ്മി വിമര്‍ശിച്ചു.

Loading...

Leave a Reply

Your email address will not be published.

More News