Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:28 pm

Menu

Published on April 26, 2017 at 1:34 pm

മുന്‍കാലുകളില്ല; എന്നാലും ഏബിളിന്റെ കഴിവുകള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

cat-with-two-legs-will-surprise-you-with-how-much-he-can-do

അംഗപരിമിതരെ നമ്മള്‍ ദിനവും കാണുന്നതാണ്. പലരും ഒന്ന് അനങ്ങാന്‍പോലും സാധിക്കാത്തവരുമാണ്. എന്നാല്‍ നിശ്ചയദാര്‍ഢ്യം കൊണ്ട് ഇത്തരം കുറവുകള്‍ മറികടക്കുന്നവരെയും നമുക്ക് കാണാനാകും.

എന്നാല്‍ മൃഗങ്ങള്‍ക്കാണ് ഇത്തരത്തിലൊന്ന് സംഭവിക്കുന്നതെങ്കിലോ? ഒരു മാറ്റവുമുണ്ടാകില്ലെന്ന് ധൈര്യമായി പറയാം. എന്നിട്ട് തായ്‌ലന്‍ഡിലെ ഏബിള്‍ എന്ന പൂച്ചയെ കാണിച്ചുകൊടുക്കുകയുമാകാം. കാരണം ഇവന് മുന്‍കാലുകളും വാലുമില്ല.

മുന്‍കാലുകളില്ലാത്തതിനാല്‍ കംഗാരുവിനെപ്പോലെ ചാടി നടക്കുന്ന മിടുക്കന്‍ പൂച്ചയാണ് ഏബിള്‍. ജന്മനാ കാലുകളില്ലാതെ ജനിച്ചതല്ല ഏബിള്‍. ഒരു അപകടത്തില്‍ പെട്ട് മുന്‍കാലുകളും വാലും നഷ്ടപ്പെട്ടതാണ്.

ഒരു വയസുള്ളപ്പോള്‍ പക്ഷിയെ പിടിക്കാനുള്ള ശ്രമത്തിനിടെ ഇലക്ട്രിക് കമ്പിയില്‍ തട്ടിയാണ് ഏബിളിന്റെ കാലുകളും വാലും നഷ്ടമായത്. ജീവന്‍ പോലും നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ ഉടമയായ വാലായ് ശ്രിബൂണ്‍വോരകുല്‍ അവിടേക്കെത്തിയത്. മരണാസന്നനായി കിടക്കുന്ന പൂച്ചയെ ഉപേക്ഷിച്ചു പോരാന്‍ അവര്‍ക്കായില്ല. അവര്‍ ഏബിളിനെ കൂടെക്കൂട്ടി.

കാലുകളും വാലും നഷ്ടപ്പെട്ട പൂച്ചയുടെ ആരോഗ്യം വീണ്ടെടുക്കാനായി അവര്‍ രാപകലില്ലാതെ പരിചരിച്ചു. അങ്ങനെ അവന്‍ പൂര്‍ണ ആരോഗ്യത്തിലേക്കു തിരിച്ചു വന്നു. ജീവിതത്തിലേക്ക് തിരിച്ചുവന്ന ഏബിള്‍ ഏവരെയും ഞെട്ടിക്കുകയായിരുന്നു.

കൂളായി രണ്ടുകാലില്‍ കോണിപ്പടികള്‍ കയറിയിറങ്ങാനും മറ്റു പൂച്ചകളുടെ പിന്നാലെ ഓടാനുമൊന്നും കക്ഷിക്ക് ഒരു മടിയുമില്ല.

ഇപ്പോള്‍ രണ്ടു വയസുള്ള ഏബിളിനു മറ്റു പൂച്ചകളെ പോലെ ഓടാനും ചാടാനും കുത്തിമറിയനുമൊക്കെ കഴിയും. വൈകല്യങ്ങളെ അതിജീവിച്ചു കരകയറിയതുകൊണ്ടാണ് അവന് ഉടമ ഏബിള്‍ എന്ന പേരു തന്നെ നല്‍കിയതും.

തായ്ലന്റിലെ ചിയാങ് മയിലാണ് ഇവര്‍ താമസിക്കുന്നത്. അവിടെ ഏബലിനു കൂട്ടായി ഒരു സഹോദരനുമുണ്ട് . ഫിന്‍ ഫിന്‍ എന്നാണ് അവന്റെ പേര്. ഏബിളിന്റെ മുന്‍കാലുകള്‍ക്കാണു പ്രശ്‌നമെങ്കില്‍ പിന്‍കാലിനാണ് ഫിന്‍ ഫിനു വൈകല്യം. വൈകല്യങ്ങളെ അതിജീവിച്ചു മുന്നേറുന്ന ഈ സഹോദരങ്ങള്‍ പകര്‍ന്നു നല്‍കുന്നത് പോസിറ്റീവ് എനര്‍ജിയാണെന്നാണ് ഉടമ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News