Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:33 pm

Menu

Published on October 15, 2014 at 11:58 am

സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് കത്തോലിക്ക സഭ

catholic-synod-vatican-family-review-signals-shift-on-homosexuality

വത്തിക്കാൻ: സ്വവര്‍ഗ അനുരാഗികളെ തുറന്ന മനസോടെ സ്വീകരിക്കണമെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് വില നല്‍കണമെന്നും വത്തിക്കാനില്‍ നടക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ അസാധാരണ സിനഡില്‍ അഭിപ്രായം. ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിക്കാനുള്ള ഇണകളുടെ തീരുമാരത്തെ മാനിക്കേണ്ടതുണ്ടെന്ന കാര്യത്തിലും വത്തിക്കാനിൽ നടന്നു വരുന്ന രണ്ടാഴ്ച നീളുന്ന സിനഡ് അഭിപ്രായ സമന്വയത്തിലെത്തി. നാളിതുവരെയുള്ള സഭാ പാരമ്പര്യത്തിന് വിരുദ്ധമായി പുതിയ ചരിത്രത്തിനാണ് ഇതോടെ വഴിതുറന്നിരിക്കുന്നത്. സഭയുടെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്ന അഭിപ്രായങ്ങളാണ് സിനഡില്‍ ഉയര്‍ന്നത്. ഒാരോ വ്യക്തിക്കും പ്രത്യേകമായ കഴിവുകളുണ്ട്. അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശരിയോ തെറ്റോ ആവാം. പക്ഷെ അതുകൊണ്ട് അവരുടെ കഴിവിനെ കാണാതെ പോവരുത്. സഭയ്ക്കും രാജ്യത്തിനും ഇവര്‍ക്ക് സംഭാവന നല്‍കാനുണ്ട്. അത് തള്ളിക്കളയുന്നതാകരുത് സഭയുടെ നിലപാടെന്നും അഭിപ്രായം ഉയര്‍ന്നു. സ്വവര്‍ഗാനുരാഗികളെ സമൂഹത്തിന്റെ ഭാഗമായി കാണണമെന്ന നിലപാടാണ് പോപ്പ് ആദ്യം മുതലേ സ്വീകരിച്ചിരുന്നത്.അതേസമയം, സിനഡിലെ റിപ്പോര്‍ട്ട് വഞ്ചനയാണെന്നു മിക്ക വിശ്വാസികളും അഭിപ്രായപ്പെട്ടു. ഇരുന്നൂറ് ബിഷപ്പുമാര്‍ പങ്കെടുക്കുന്ന സിനഡ് ഈ മാസം അഞ്ചിനാണ് തുടങ്ങിയത്. 61 കര്‍ദിനാള്‍മാരടക്കം ഇരുന്നൂറിലധികം ബിഷപ്പുമാരാണ് സിനഡില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് പുറമേ മാതൃകാ കത്തോലിക്കാ കുടുംബമായി വത്തിക്കാന്‍ തിരഞ്ഞെടുത്ത 12 പേരും സിനഡില്‍ സംബന്ധിക്കുന്നുണ്ട്. സ്വവര്‍ഗവിവാഹം, ഗര്‍ഭഛിദ്രം, വിവാഹമോചനം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് സിനഡിന്റെ ലക്ഷ്യം.

Loading...

Leave a Reply

Your email address will not be published.

More News