Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:59 am

Menu

Published on September 24, 2014 at 3:41 pm

മുടി പൊട്ടിപോകാനുള്ള കാരണങ്ങൾ

causes-of-hair-breakage

സുന്ദരമായ മുടി ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. മുടിയെ ശരിയായി പരിപാലിച്ചില്ലെങ്കിൽ മുടി കൊഴിഞ്ഞു പോകാനും ,പൊട്ടിപോകാനും, താരനുണ്ടാകാനും കാരണമാകും. സുന്ദരമായ മുടി വേണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മുടിയിഴകള്‍ക്കും ശിരോചര്‍മ്മത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കണം .മുടി പൊട്ടിപ്പോകാനുള്ള ചില കാരണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

Causes of Hair Breakage1

1. വെള്ളത്തിന് കട്ടി കൂടുക, ക്ലോറിനടങ്ങിയ വെള്ളം തുടങ്ങിയവ മുടി പൊട്ടിപ്പോകുവാന്‍ ഇടയാക്കുന്നു.
2.കടുത്ത വെയില്‍ അധികമേല്‍ക്കുന്നത് മുടിയുടെ സുരക്ഷാആവരണത്തെ തകര്‍ക്കുകയും മുടി പൊട്ടിപ്പോകുവാന്‍ കാരണമാവുകയും ചെയ്യുന്നു.
3.ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീനില്ലെങ്കില്‍ ഇത് മുടിയുടെ വളര്‍ച്ചയെ ബാധിയ്ക്കും. അതിനാൽ പയര്‍ വര്‍ഗങ്ങള്‍, മുട്ട തുടങ്ങിയവ കഴിയ്ക്കുന്നത് നല്ലതാണ്.

Causes of Hair Breakage2

4.സ്ത്രീകളിൽ മുടി അഴിച്ചിട്ടു കിടക്കുന്നതും ചിലപ്പോള്‍ മുടി പൊട്ടിപ്പോകുവാന്‍ കാരണമാവുന്നു.മുടിയും തലയിണക്കവറും തമ്മില്‍ ഘര്‍ഷണമുണ്ടാകുവുന്നത് മൂലം മുടി അഴിച്ചിട്ടു കിടന്നാൽ മുടി പൊട്ടിപ്പോകും.
5.മുടിയിൽ കളർ ചെയ്യുന്നതും, സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നതും മുടി വല്ലാതെ വലിച്ചു കെട്ടുന്നതും മുടി പൊട്ടിപ്പോകുവാനുള്ള സാദ്ധ്യതയുണ്ടാക്കുന്നു.
6.തൈറോയിഡ് കാരണവും മുടി പൊട്ടിപ്പോകാം.
7.നനഞ്ഞ മുടി പെട്ടന്ന് പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ കുളികഴിഞ്ഞാല്‍ ഉടന്‍ ചീപ്പുകൊണ്ട് മുടി ചീകുന്നത് ഒഴിവാക്കുക.

Causes of Hair Breakage4

8.മുടിയുടെ രൂപം ഏറെ സമയത്തോളം ഒരു പോലെ നിലനിര്‍ത്താനുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇവ പുരട്ടിക്കഴിഞ്ഞ് ചീപ്പ് ഉപയോഗിച്ചാല്‍ മുടി പൊട്ടിപോകാന്‍ സാധ്യത കൂടുതലാണ്.
9.ഹെയർ പിന്നുകളും മറ്റും ഉപയോഗിക്കുന്നത് മുടിക്ക് സമ്മര്‍ദം വര്‍ദ്ധിപ്പിക്കുകയും മുടി പൊട്ടിപോകാന്‍ കാരണമാവുകയും ചെയ്യും.
10.എപ്പോഴും മുടി ചീകുന്ന സ്വഭാവം മാറ്റുക. ദിവസം നൂറിലധികം തവണ മുടി ചീകിയാല്‍ അറ്റം പൊട്ടിപോകാനിടയുണ്ട്.

Causes of Hair Breakage5

Loading...

Leave a Reply

Your email address will not be published.

More News