Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:44 am

Menu

Published on January 31, 2018 at 12:59 pm

സിബിഐ ഇടപെടല്‍; 782 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് ശ്രീജിത്ത്

cbi-probe-begins-into-sreejiv-death-sreejith-stops-strike

തിരുവനന്തപുരം: അനുജന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ രണ്ടര വര്‍ഷത്തിലധികമായി തുടര്‍ന്നു വന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. 782 ദിവസത്തോളം നീണ്ട സമരമാണ് ശ്രീജിത്ത് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്.

അനുജന്‍ ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സെക്രട്ടേറിയേറ്റ് പടിക്കല്‍ ശ്രീജിത്ത് സമരം തുടങ്ങിയത്. കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മൊഴി നല്‍കിയതിനു ശേഷമാണ് സമരം അവസാനിപ്പിക്കുന്ന കാര്യം ശ്രീജിത്ത് അറിയിച്ചത്. ശ്രീജിത്തിന്റെ അമ്മയും മൊഴി നല്‍കിയിട്ടുണ്ട്.

സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഇനിയും സമരം തുടരേണ്ടെന്നാണ് ശ്രീജിത്തിന്റെ നിലപാട്. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

തന്റെ അനുജന്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. ഇന്നലെ സമരപ്പന്തലില്‍ എത്തി സിബിഐ അന്വേഷണ സംഘം ശ്രീജിത്തിനെ കണ്ടിരുന്നു.

ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് നിരവധി പ്രമുഖരും സോഷ്യല്‍ മീഡിയ കൂട്ടായ്മയും രംഗത്തെത്തിയിരുന്നു. കൂടാതെ സെക്രട്ടേറിയറ്റിനു മുന്നില്‍ വലിയ പ്രകടനം നടന്നിരുന്നു.

2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ശ്രീജിത്ത് സമരം തുടങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News