Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ കുപ്പിവെള്ളവിതരണത്തിന്റെ മറവില്‍ നടന്ന വന്‍ക്രമക്കേട് സി.ബി.ഐ കണ്ടെത്തി.റെയില്‍വേ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സ്വകാര്യ കച്ചവടക്കാര്‍ വിലയും നിലവാരവും കുറഞ്ഞ കുപ്പിവെള്ളമാണ് വിതരണം ചെയ്തത് എന്ന് സിബിഐ ആണ് കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ ഒറ്റദിവസം കൊണ്ട് 20 കോടി രൂപ പിടിച്ചെടുത്തു. ഡല്‍ഹി, നോയ്ഡ എന്നിവടങ്ങളിലെ 13 കേന്ദ്രങ്ങളിലാാണ് റെയ്ഡ് നടന്നത്. മുതിര്‍ന്ന രണ്ട് റെയില്‍വെ ഉദ്യോഗസ്ഥരുടേയും ഏഴ് സ്വകാര്യ കമ്പനികളുടെയും കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.ട്രെയിനുകളില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്ന കരാറുകാര്‍ ഐ.ആര്‍.സി.ടി.സിയില്‍ നിന്ന് കുപ്പി ഒന്ന് 10.50 രൂപയ്ക്ക് റെയില്‍നീര്‍ കുപ്പിവെള്ളം വാങ്ങി 15 രൂപയ്ക്കാണ് വെള്ളം വിറ്റുകൊണ്ടിരുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാത്ത ആറ് രൂപ വരെ താഴ്ന്ന വിലയില്‍ കിട്ടിയിരുന്ന കുപ്പിവെള്ളം വാങ്ങി 15 രൂപയ്ക്ക് വിറ്റാണ് തട്ടിപ്പ് നടത്തിയത്. ഇങ്ങനെ വില്‍ക്കാനായി വ്യാജബ്രാന്‍ഡ്‌നെയിമില്‍ കുപ്പിവെള്ളമുണ്ടാക്കിയാണ് അത് വിറ്റഴിച്ചുവന്നത്.ക്വാട്ടയായി നിശ്ചയിച്ചിട്ടുള്ള റെയില്‍നീര്‍ ബ്രാന്‍ഡ് കുപ്പിവെള്ളം കരാറുകാര്‍ പലപ്പോഴും എടുക്കിന്നില്ല എന്ന ഐ.ആര്‍.സി.ടി.സിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍തട്ടിപ്പ് കണ്ടെത്തിയത്. വടക്കന്‍ റെയിവേയിലെ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു.
Leave a Reply