Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ 80 ശതമാനത്തോളം പേര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതായാണ് പറയപ്പെടുന്നത്.ഈ കണക്കിൽ തന്നെ സെല്‍ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം ദിനം തോറും ഉയര്‍ന്നു വരികയാണ്. അതോടൊപ്പം തന്നെ സെല്‍ഫോണുകളില്‍ നിന്നുള്ള ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷന്‍( ഇഎംആര്‍) ഹാനികരമാണന്നതിന്റെ ചില തെളിവുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സെല്‍ഫോണിനെ കുറിച്ച് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നതിനായി ഇനിയും പഠനങ്ങൾ നടത്തേണ്ടതുണ്ട്. പ്രാഥമിക ശാസ്‌ത്രീയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണന്നാണ്. സെല്‍ഫോണ്‍ ഉപയോഗം പരമാവധി കുറയ്‌ക്കുക എന്നതാണ് നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. രണ്ട് മിനുട്ട് നേരം സെല്‍ഫോണില്‍ സംസാരിക്കുന്നത് പോലും തലച്ചോറിലെ സ്വാഭാവിക ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഒരു മണിക്കൂര്‍ വരെ വ്യതിചലനം ഉണ്ടാക്കും.
• ഉറങ്ങുമ്പോള് സെല്ഫോണ് തലയ്ക്കടുത്ത് വച്ച് ഉറങ്ങരുത്. ഒന്നുകില് സ്വിച്ച് ഓഫ് ചെയത് വയ്ക്കുക അല്ലെങ്കില് തലയില് നിന്നും 1.80 മീറ്റര് അഥവ 6 അടി അകലത്തില് വയ്ക്കുക.
–
–
• സാധ്യമാകുമെങ്കില് തലയില് നിന്നും 2 മുതല് 7 ഇഞ്ച് വരെ ഹാന്ഡ്സെറ്റ് മാറ്റി പിടിച്ച് സംസാരിക്കുക അല്ലെങ്കില് ലൗഡ് സ്പീക്കര് ഇട്ട് സംസാരിക്കുക. തലച്ചോറിലേക്കുള്ള ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ പ്രസരണം കുറയ്ക്കാന് ഇത് സഹായിക്കും
• സെല്ഫോണ് വാങ്ങിക്കുമ്പോള് താഴ്ന്ന എസ്എആര് അഥവ സ്പെസിഫിക് അബ്സോര്പഷന് നിരക്ക് നോക്കി വാങ്ങുക. എസ്എആര് താഴ്ന്നിരിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് – മോട്ടറോള റാസര് വി3എക്സിന്റെ എസ്എആര് 0.14 ആണ്. ഏറ്റവും താഴ്ന്ന എസ്എആര് നിരക്കില് ഒന്നാണിത്
• ഗര്ഭകാലത്ത് സെല്ഫോണ് ഉപയോഗിക്കാതിരിക്കുക.ഗര്ഭസ്ഥശിശുവിന്റെ വളര്ന്നു വരുന്ന അവയവങ്ങളെ ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള് ബാധിക്കാനുള്ള സാധ്യത ഉണ്ട്
–
–
• സെല്ഫോണ് പോക്കറ്റില് വയ്ക്കുമ്പോള് കീപാഡ് ശരീരത്തിന് നേരെ വരുന്ന തരത്തില് വയ്ക്കുക അങ്ങനെയെങ്കില് ആന്റിന നിങ്ങളില് നിന്നും അകന്ന് നില്ക്കും
• വാഹനങ്ങള്, ലിഫ്റ്റ്, വിമാനം, ട്രെയിന് പോലെ ലോഹനിര്മ്മിത ഇടങ്ങളില് സെല്ഫോണ് ഉപയോഗിക്കാതിരിക്കുക. ഇവ ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന് ഉയര്ത്തും.
• പതിനഞ്ച് വയസ്സില് താഴെയുള്ള കുട്ടികളെ സെല്ഫോണ് ഉപയോഗിക്കാന് അനുവദിക്കരുത്. നിലവില് കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണങ്ങളില് രണ്ടാംസ്ഥാനത്ത് ബ്രയിന് ട്യൂമറാണ്
–
–
• വയറോട് കൂടിയ ഹെഡ്സെറ്റ് ഉപയോഗിക്കാതിരിക്കുക. ഹെഡ് സെറ്റ് ഉപയോഗിക്കുകയാണെങ്കില് ഫെറൈറ്റ് ബെഡ്സോടു കൂടിയ എയര് ട്യൂബ് ഹെഡ്സെറ്റ് ഉപയോഗിക്കുക. സാധാരണ ഹെഡ് സെറ്റ് ആണെങ്കില് സെല്ഫോണ് ചെവിയില് വയ്ക്കുന്നതിലും മൂന്ന് മടങ്ങ് ഇലക്ട്രോ മാഗ്നെറ്റിക് തരംഗം ഏല്ക്കേണ്ടി വരും.
• നവജാതശിശുക്കളില് നിന്നും സെല്ഫോണ് അകറ്റി വയ്ക്കുക. തലയോട്ടിയ്ക്ക് കട്ടി കുറവായതിനാല് ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള് കുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് എളുപ്പം എത്തുകയും അര്ബുദ സാധ്യത ഉയര്ത്തുകയും ചെയ്യും.
• സെല്ഫോണ് പാന്റിന്റെ പോക്കറ്റില് ഇടുന്നത് ഒഴിവാക്കുക- റേഡിയേഷന് ഉത്പാദന ശേഷിയെ ബാധിച്ചേക്കാം. പേസ്മേക്കര് വച്ചിട്ടുണ്ടെങ്കില് സെല്ഫോണ് ഷര്ട്ടിന്റെ പോക്കറ്റില് വയ്ക്കുന്നതും ഒഴിവാക്കുക
Leave a Reply