Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:40 pm

Menu

Published on February 19, 2018 at 10:22 am

അതിസമ്പന്നരുടെ കിട്ടാക്കടം എഴുതിത്തള്ളാൻ സർക്കാർ പത്തു വർഷം കൊണ്ട് ബാങ്കുകൾക്ക് കൊടുത്തത് രണ്ടര ലക്ഷം കോടി; അതും സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട്

central-government-spent-2-6-lack-crores-to-close-debts-of-riches

ബാങ്കുകളുടെ കിട്ടാക്കടം എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും നല്‍കുന്നത് സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നും കോടികള്‍. വിജയ് മല്യ 9000 കോടി രൂപയുമായി മുങ്ങിയതും ഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് നീരവ് മോദി 11,400 കോടി രൂപ തട്ടിച്ചതും റോട്ടോമാക്ക് കമ്ബനി ഉടമ ബാങ്കുകള്‍ക്ക് 4500 കോടി രൂപയോളം നല്‍കാതെ മുങ്ങിയതുമെല്ലാം മണ്ടത്തരമാണെന്ന് ആരും കരുതേണ്ട. കാരണം ഈ കടങ്ങളും നാളെ സര്‍ക്കാര്‍ തന്നെ പണം നല്‍കി എഴുതിത്തള്ളുമെന്ന കാര്യം അവര്‍ക്ക് നല്ലപോലെ അറിയാം. ഇവിടെ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്കിലേക്ക് വരുന്ന ഗ്യാസ് സബ്സിഡി തുക പോലും അടിച്ചുമാറ്റപ്പെടുന്ന സാധാരണക്കാരന്‍ മാത്രമാണ് മണ്ടനാകുന്നത്.

കഴിഞ 11 വര്‍ഷത്തിനിടെ സര്‍ക്കാര്‍ അധീനതയിലുള്ള ബാങ്കുകളുടെ കിട്ടാക്കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നല്‍കിയത് 2.6 ലക്ഷം കോടി രൂപ. നമ്മളോരോരുത്തരും അടയ്ക്കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് ഇതെന്ന കാര്യമാണ് അതിലും രസകരം. സാധാരണക്കാരന്‍ ഒരു ലോണ്‍ എടുത്ത് ഒരു അടവ് തെറ്റിയാല്‍, ബാങ്കുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍, പണം മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുമ്പോള്‍ എന്നിങ്ങനെ തുടങ്ങി എന്തിന് താന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് വരെ അങ്ങോട്ട് പണം കൊടുക്കേണ്ട അവസ്ഥയിലാകുമ്പോള്‍ പണക്കാരന്‍ കോടികള്‍ കടമെടുക്കുകയും കടം കിട്ടാക്കടമാകുമ്പോള്‍ സര്‍ക്കാര്‍ തന്നെ അത് അടച്ചുവീട്ടുകയും ചെയ്യുന്നുവെന്ന വിരോധാഭാസത്തിന് നമ്മുടെ രാജ്യം സാക്ഷിയാവുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News