Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:55 pm

Menu

Published on September 20, 2017 at 2:38 pm

വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരനോ?

central-minister-about-pushpakaviman

ന്യൂഡല്‍ഹി: വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാര്‍ ആണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ അതിനും വളരെ മുമ്പ് തന്നെ രാമായണത്തില്‍ പുഷ്പ്പകവിമാനത്തെ പാമര്‍ശിച്ചിട്ടുണ്ട്. ഈ കാര്യം എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിങ്.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ സംഘടിപ്പിച്ച ഛത്ര വിശ്വകര്‍മ പുരസ്‌കാര വിതരണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും അദ്ദേഹം നിര്‍വഹിച്ചു.

രാമായണത്തില്‍ പുഷ്പകവിമാനം ഉണ്ടാക്കിയതിനെ സംബന്ധിച്ചു പറയുന്നുണ്ട്. അതുമാത്രമല്ല, മറ്റനവധി ശാസ്ത്രീയ വിഷയങ്ങളും ഈ ഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇവയെ കുറിച്ചൊന്നും ഇന്നത്തെ തലമുറ പഠിക്കുന്നില്ല. പ്രത്യേകിച്ച് ഐ.ടി. മേഖലയില്‍ ഉള്ളവര്‍. തീര്‍ച്ചയായും ഇവര്‍ ഈ കാര്യങ്ങള്‍ പഠിക്കുക തന്നെ ചെയ്യണം.

അതേപോലെ റൈറ്റ് സഹോദരങ്ങള്‍ വിമാനം കണ്ടുപിടിക്കുന്നതിനു എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി താല്‍പാഡേ വിമാനം കണ്ടെത്തിയ കാര്യം പോലും ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News