Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2023 1:50 pm

Menu

Published on December 4, 2014 at 12:07 pm

ചക്കുളത്തുകാവ്‌ പൊങ്കാല നാളെ

chakkulathukavu-pongala-tomorrow

ചക്കുളത്തുകാവ്‌: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നാളെ നടക്കും. പൊങ്കാലയോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ക്ഷേത്രം ട്രസ്‍റ്റിന്റെയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്‌. പൊങ്കാല ദിവസം രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 9ന്​ ക്ഷേത്രം മുഖ്യ കാര്യദര്‍ശി രാധാകൃഷ്‍ണന്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക്‌ അഗ്നി പകരുന്നതോടെ പൊങ്കാലക്ക്‌ തുടക്കമാവും. നാടും നഗരവും യജ്‌ഞശാലയായി മാറുന്ന ധന്യനിമിഷത്തില്‍ ക്ഷേത്രത്തില്‍ നിന്ന്‌ കിലോമീറ്ററുകള്‍ ദൂരത്തില്‍ മണ്‍കലങ്ങളില്‍ നിവേദ്യം പാകപ്പെടും. ജാതിമതഭേദമന്യേ കൈയ്യില്‍ പൂജാദ്രവ്യങ്ങളും ചുണ്ടില്‍ ദേവി നാമവും ഉരുവിട്ട്‌ ഭക്‌തര്‍ ക്ഷേത്രത്തിലും പ്രധാനപാതയിലും ഇപ്പോൾ തന്നെ സ്ഥലം പിടിച്ചു കഴിഞ്ഞു. ചക്കുളത്തമ്മക്ക്‌ പൊങ്കാല അര്‍പ്പിക്കാന്‍ കേരളത്തില്‍ നിന്ന്‌ മത്രമല്ല തമിഴ്‌നാട്‌, കര്‍ണാടകം, ആന്ധ്ര, മുംബൈ തുടങ്ങിയ നാടുകളില്‍നിന്നു പോലും ലക്ഷക്കണക്കിന്‌ ഭക്‌തര്‍ എല്ലാ വർഷവും എത്താറുണ്ട്‌. അഭീഷ്ടസിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യ പ്രാപ്‍തി മുതലായവ പൊങ്കാല അര്‍പ്പിക്കുന്നതിലൂടെ ലഭിക്കുമെന്നാണ്​ ഭക്തരുടെ വിശ്വാസം. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക്‌ കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം വഹിക്കും.

Loading...

Leave a Reply

Your email address will not be published.

More News