Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:30 pm

Menu

Published on April 25, 2013 at 5:00 am

ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമിയില്‍ റയലിന് തോല്‍വി

champios-leag

ഡോര്‍ട്മുണ്ട്(ജര്‍മനി): ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെരണ്ടാം സെമി ഫൈനലിന്റെആദ്യ പാദ മത്സരത്തില്‍ ശക്തരായ റയല്‍ മാഡ്രിഡിനെ ജര്‍മന്‍ ക്ളബ്ബായ ബൊറൂസ്സിയ ഡോര്‍ട്മുണ്ട് തറപറ്റിച്ചു. പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഡോര്‍ട്ട്മുണ്ട് റയലിനെ പരാജയപ്പെടുത്തിയത്. ഡോര്‍ട്ട്മുണ്ടിന്റെനാല് ഗോളുകളും ലെവന്‍ഡോവ്സ്കിയുടെ ബൂട്ടില്‍നിന്നായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വകയായിരുന്നു റയലിന്റെആശ്വാസ ഗോള്‍.

ബൊറൂസ്സിയ 4-1ന് ജയിച്ചതോടെ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ജര്‍മന്‍ ടീമുകള്‍ ഏറ്റുമുട്ടാനുള്ള സാധ്യത തെളിഞ്ഞു. ചൊവ്വാഴ്ച നടന്ന ഒന്നാം സെമിയില്‍ ജര്‍മന്‍ ക്ളബ്ബായ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത നാലു ഗോളിന് ബാഴ്സലോണയെ പരാജയപ്പെടുത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News