Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:32 am

Menu

Published on September 23, 2014 at 3:37 pm

ക്യാൻസർ ഉണ്ടാകാനുള്ള സാദ്ധ്യതകൾ തിരിച്ചറിയുക

chances-of-getting-cancer

ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും ക്യാൻസർ എന്ന രോഗത്തിന് പൂർണ്ണ പരിഹാരം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്യാൻസർ ഇന്ന് ഒരു സാധാരണ രോഗമായിക്കഴിഞ്ഞു.എന്നാൽ തുടക്കത്തിൽ കണ്ടുപിടിച്ചാൽ പൂർണ്ണമായും ഈ രോഗം മാറ്റാൻ കഴിയും.എന്നാൽ രോഗം കണ്ടെത്താൻ വൈകിയാൽ ഇത് ജീവന് തന്നെ ആപത്താണ്.ക്യാൻസർ കോശങ്ങൾ എല്ലാവരുടെയും ശരീരത്തിലുണ്ട്. ഇവ വളരുമ്പോൾ മാത്രമാണ് പ്രശ്നമുണ്ടാകുന്നത്.നമ്മുടെ ചില ശീലങ്ങൾ ക്യാൻസറിന് കാരണമാകാറുണ്ട്. അവ തിരിച്ചറിയേണ്ടത് അത്യാവശ്യവുമാണ്.

Chances of Getting Cancer1

1.പുകവലി ശീലമുള്ളവര്‍ക്ക് തൊണ്ട, ലംഗ്‌സ്, മൗത്ത് ക്യാന്‍സര്‍ എന്നിവയുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.
2.ക്യാന്‍സര്‍ കോശങ്ങള്‍ വളരാന്‍ മധുരം കാരണമാകുന്നതിനാൽ ധാരാളം മധുരം കഴിയ്ക്കുന്ന ശീലമുള്ളവരിൽ ക്യാൻസർ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്‌.
3.നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ക്ക് വെജിറ്റേറിയന്‍ കഴിയ്ക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. കാരണം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ചില ഘടകങ്ങള്‍ മാംസങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

Chances of Getting Cancer3

4. ഫ്രിഡ്ജില്‍ വച്ച ഭക്ഷണം ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കി ഉപയോഗിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വർദ്ധിപ്പിക്കുന്നു.
5.ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും പാചകത്തിന് ഉപയോഗിക്കുന്നത് ക്യാൻസർ ഉണ്ടാകാൻ ഇടവരുത്തും.
6.പ്രത്യേകിച്ചൊരു കാരണവും കൂടാതെ പെട്ടെന്ന് തൂക്കം കുറയുകയാണെങ്കില്‍ ക്യാന്‍സര്‍ സാധ്യതയെപ്പറ്റി ചിന്തിയ്ക്കണം.
7.കൂടുതല്‍ സമയം സൂര്യപ്രകാശമേല്‍ക്കുന്നവര്‍ക്ക് സ്‌കിന്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. അള്‍ട്രാവയലറ്റ് രശ്മികളാണ് ഇതിനു കാരണം.

Chances of Getting Cancer2

8.കൂടുതല്‍ ശസ്ത്രക്രിയകള്‍ക്കു വിധേയരായിട്ടുണ്ടെങ്കില്‍, ഇതു മൂലം ശരീരത്തില്‍ സ്‌കാര്‍ ടിഷ്യൂ ഉണ്ടെങ്കില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.
9.നേരത്തെ ആര്‍ത്തവവിരാമം സംഭവിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. പ്രത്യേകിച്ച് മുപ്പതുകളിലോ നാല്‍പതുകളുടെ തുടക്കത്തിലോ ആര്‍ത്തവവിരാമമുണ്ടായിട്ടുള്ളവർക്ക്.
10. കോസ്മെറ്റിക്ക് കൂടുതലായി ഉപയോഗിക്കുന്നവരിലും, ബോട്ടോക്‌സ് പോലുള്ള സൗന്ദര്യമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരിലും ക്യാൻസർ സാദ്ധ്യത കൂടുതലാണ്.

Chances of Getting Cancer4

Loading...

Leave a Reply

Your email address will not be published.

More News