Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:21 am

Menu

Published on June 24, 2015 at 11:43 am

‘വിദേശരാജ്യങ്ങളായ മുംബൈയിലും ചെന്നൈയിലും കാറിലിരുന്ന് മെയ്ക്കപ്പിടാം, ഇവിടെ പറ്റില്ല’; ചന്ദനമഴ നായികയുടെ അരുവിക്കര പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു ….

chandanamazha-actress-meghna-vincent-aka-amrutha-trolled-on-social-media

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിൽ വ്യത്യസ്തമായ പ്രചാരണ രീതികളാണ് ഓരോ പാർട്ടിയും അനുവർത്തിക്കുന്നത്.സിനിമാടിവി താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം കൊഴുപ്പിക്കാന്‍ മണ്ഡലത്തിലേക്ക് ഒഴുകുന്നത്. എങ്ങനെയെങ്കിലും അവിടെ ജയം നേടാനുള്ള തത്രപ്പാടില്‍ വിവിധ പാര്‍ട്ടിക്കാര്‍ പയറ്റി നോക്കുന്ന അടവുകളിലൊന്നാണ് താരങ്ങളെ കൊണ്ടുവന്നുള്ള ഈ കളി. വലിയ സിനിമാതാരങ്ങളൊക്കെ എത്തിയെങ്കിലും അരുവിക്കരയില്‍ താരമായത് ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലെ അമൃതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്‌നയാണ്.ബിജെപിയ്ക്ക് വോട്ട് തേടുന്നതിന് വേണ്ടിയാണ് മേഘ്‌ന അരുവിക്കരയില്‍ എത്തിയത്. എന്തായാലും ടെന്‍ഷനടിച്ചിരിക്കുന്നവര്‍ക്കെല്ലാം താരത്തിന്റെ വരവ് അല്പം ആശ്വാസമായി എന്നു വേണം പറയാന്‍. ആളുകള്‍ക്ക് മനസ് തുറന്ന് ചിരിയ്ക്കാനുള്ള ചില മണ്ടത്തരങ്ങളൊക്കെ അരുവിക്കര പ്രസംഗത്തില്‍ വച്ച് കാച്ചിയാണ് അമൃതയെന്ന മേഘ്‌ന പോയത്.റിപ്പോർട്ടർ ചാനലിലെ ഡെമോക്രേസി എന്ന സറ്റയർ പരിപാടിയിൽ ഇത് സംപ്രേഷണം ചെയ്തതോടെ മേഘ്‌നയുടെ രാഷ്ട്രീയ ചർച്ച തമാശയായി മാറി. ഇന്നലെയായിരുന്നു ഡെമോക്രേസിയുടെ ആദ്യ സംപ്രേഷണം. സംഗതി അവിടം കൊണ്ടുമവസാനിച്ചില്ല. മേഘ്‌നയുടെ സംഭാഷണമടങ്ങിയ വീഡിയോ എഡിറ്റ് ചെയ്ത് ചില വിരുതൻമാർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.”ഇന്ത്യക്കൊപ്പം നീങ്ങുന്ന ഒരു രാജ്യമാണ് താന്‍ കാണുന്ന സ്വപ്‌നമെന്നും ദുബായ്, ചെന്നൈ, മുംബൈ തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ തനിക്ക് കാറിലിരുന്നു മേക്കപ്പ് ഇടാമെന്നും അരുവിക്കരയില്‍ അതിന് കഴിയില്ല “എന്ന്  തുടങ്ങിയ അബദ്ധങ്ങളായിരുന്നു മേഘ്‌ന പ്രസംഗത്തില്‍ പറഞ്ഞത്.മേഘ്‌നയുടെ പ്രസംഗം കാണിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിലെ ഡെമോക്രേസി പരിപാടിയിലെ വീഡിയോ ദൃശ്യവും അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഡെമോക്രേസിയില്‍ നിന്നുള്ള ഒരു വീഡിയോ


മേഘ്‌നയുടെ പ്രസംഗത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ വന്ന ചില പോസ്റ്റുകൾ 

Megna-aruvikkara1

 

 

Megna-aruvikkara

 

megna1

Megna-aruvikkara6

 

megna6

Megna-aruvikkara7

megna3

Megna-aruvikkara4

Megna-aruvikkara5

Megna-aruvikkara3

megna8

 

Megna-aruvikkara2

megna7

megna5

megana5

 

Loading...

Leave a Reply

Your email address will not be published.

More News