Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: 10 കോടി രൂപ തട്ടിയ ചാനല്‍ അവതാരകയും ഭര്‍ത്താവും കൊച്ചിയിൽ പിടിയിലായി. സംസ്‌ഥാനത്തിനു പുറത്ത് എന്‍ജിനീയറിങ് അഡ്‌മിഷന്‍ വാഗ്‌ദാനം ചെയ്‌താണ് ഇവർ പണം തട്ടിയത്. പത്തനംതിട്ട റാന്നി കരികുളം മുറിയില്‍ മാളിയേക്കല്‍ വീട്ടില്‍ ജയേഷ് ജെ. കുമാര്‍ (37), ഭാര്യ രാരി ജയേഷ് (27)എന്നിവരെയാണ് എസ്.ഐ.വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ഏകദേശം ഇരുനൂറോളം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് 10 കോടി രൂപ ഇവര്‍ തട്ടിയെടുത്തിട്ടുള്ളതായാണ് റിപ്പോർട്ട്. അഫിലിയേഷന്‍ ഇല്ലാത്ത തട്ടിപ്പ് കോളജിലേക്കായിരുന്നു ലക്ഷങ്ങള്‍ വാങ്ങിയുള്ള റിക്രൂട്ട്‌മെന്റ്. ഇത് ചോദ്യം ചെയ്‌ത വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ ആദിത്യ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ് എന്ന പേരില്‍ ബോര്‍ഡ് സ്‌ഥാപിച്ചാണ് ജയേഷ് തട്ടിപ്പ് നടത്തിയിരുന്നത്. കുട്ടികളില്‍നിന്നു രണ്ടുമൂന്നുലക്ഷം രൂപയാണു ഫീസായി വാങ്ങിയിരുന്നത്. അഡ്‌മിഷന്‍ തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ച ജയേഷ് ബെന്‍സ്, ഓഡി ഉള്‍പ്പെടെയുള്ള ആഢംബര കാറുകളും ഫ്‌ളാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. അംഗീകാരമില്ലാത്ത കോളേജുകളിലാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ വാങ്ങി നല്‍കിയിരുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ കൂടി വേണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ട ജയേഷിനെയും ഭാര്യയെയും പണം നല്‍കാമെന്നു വിശ്വസിപ്പിച്ച് രക്ഷിതാക്കളെന്ന വ്യാജേന പോലീസ് വിളിച്ചുവരുത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ സീറ്റ് തട്ടില്‍ അറസ്റ്റിലായ കവിത പിള്ളയുമായും ഇവര്‍ക്ക് ബന്ധമുണ്ട്.കവിതയുടെ കൂട്ടാളിയായിരുന്ന റാഷ്‌ലാലിന്റെ സഹോദരിയാണ് രാരി എന്നാണ് പോലീസിന്റെ നിഗമനം.
Leave a Reply