Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിബിലിസി : ജോർജിയയുടെ തലസ്ഥാനമായ തിബിലിസിൽ കനത്ത മഴയെ തുടർന്ന് മൃഗശാല തകർന്ന് വന്യമൃഗങ്ങൾ തെരുവിലിറങ്ങി.പക്ഷികളും മീനുകളും ഉൾപ്പെടെ 600 ഓളം ജീവികളാണ് മൃഗശാലയിലുണ്ടായിരുന്നത്. ഇതിൽ പകുതിയെയും കാണാനില്ല. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്ന ചിലതിനെ നാട്ടുകാരും പൊലീസും ചേർന്ന് മൃഗശാലയിലെത്തിച്ചു. മറ്റു ചിലതിനെ വെടിവച്ചു കൊന്നു. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. പുറത്തിറങ്ങരുതെന്നാണ് നിർദേശം.
–
–
മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ 12 പേർ മരിച്ചതായാണ് വിവരം. 20 ഓളം കുറുക്കന്മാരെയും എട്ട് സിംഹങ്ങളെയും എണ്ണമില്ലാത്തത്ര കടുവകളെയും കണാനില്ലെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. ഇവയിൽ പലതിനെയും വെടിവച്ചുകൊന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 17 പെൻഗ്വിനുകളിൽ മൂന്നെണ്ണത്തിനെ കിട്ടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് വേരേ നദി കരകവിഞ്ഞതോടെയാണ് ജേർജിയയിൽ വെള്ളപ്പൊക്കമുണ്ടായത്.
Leave a Reply