Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സംസ്ഥാനത്തെ കുടിവെള്ളക്കരം കുത്തനെ കൂട്ടാന്‍ ജല അതോറി നിര്‍ദേശിച്ചു. വര്‍ധനനടപ്പാക്കുന്നതിനൊപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അനുവദിച്ച സൗജന്യ കുടിവെള്ളവിതരണവും സര്‍ക്കാര്‍ പിന്‍വലിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടെ മിനിമം നിരക്ക് നാലുരൂപയില്‍നിന്ന് എട്ടുരൂപയാക്കാനാണു ശുപാര്‍ശ. ഈ മാസം 24ന് ചേരുന്ന വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചാര്‍ജ് വര്‍ധനയ്ക്ക് അംഗീകാരം നല്‍കും. മിനിമം നിരക്ക് 100 രൂപയായി കുതിച്ചുയരും.
വെള്ളക്കരം കൂട്ടുന്നതോടെ ഓരോ സ്ലാബിലും ഇരട്ടിയിലധികം രൂപയുടെ വര്‍ധനയാണുണ്ടാവുക. അഞ്ചുമുതല്‍ പത്തു കിലോലിറ്റര്‍ വരെയുള്ള സ്ലാബിന് 20 രൂപയില്‍നിന്ന് 40 രൂപയാണ് വര്‍ധിപ്പിച്ച നിരക്ക്. 10 മുതല്‍ 20 കിലോലിറ്റര്‍ സ്ലാബിന് 40 രൂപയില്‍നിന്ന് 90 രൂപയായും 20 മുതല്‍ 30 കിലോലിറ്റര്‍ വരെയുള്ള സ്ലാബിന് 90ല്‍നിന്ന് 210ഉം 30 മുതല്‍ 40 വരെ 150ല്‍നിന്ന് 370 രൂപയുമെന്ന നിലയിലാവും ചാര്‍ജ് വര്‍ധന.
ഗാര്‍ഹികേതര വെള്ളക്കരം കുറഞ്ഞത് 125 രൂപയും കിലോലിറ്ററിന് 10 രൂപയുമായിരുന്നത് 15 രൂപയായും വര്‍ധിപ്പിക്കും. 15 കിലോലിറ്റര്‍ എന്ന പരിധി 10 കിലോലിറ്ററായി കുറയ്ക്കും. 1,550 വരെ കുറഞ്ഞത് 150 രൂപയും കിലോലിറ്ററിന് 14 രൂപയും ആയിരുന്നത് വര്‍ധിപ്പിക്കും. നിലവില്‍ 50 കിലോലിറ്റര്‍ എന്നത് മുപ്പതായി കുറയ്ക്കാനും കുറഞ്ഞ നിരക്ക് നിലനിര്‍ത്തി കിലോലിറ്ററിന് 18 രൂപയാക്കാനുമാണ് അതോറിറ്റി ആവശ്യപ്പെടുന്നത്. 50 കിലോലിറ്ററിനുമേല്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 640 രൂപയും കിലോലിറ്ററിന് 25 രൂപയുമായിരുന്നത് 960 രൂപയും കിലോലിറ്ററിന് 35 രൂപയുമാക്കും. വ്യാവസായിക ആവശ്യത്തിനുള്ള വെള്ളത്തിനു നിലവില്‍ മിനിമം 250 രൂപയും കിലോലിറ്ററിന് 25 രൂപയുമായിരുന്നു. കുറഞ്ഞനിരക്ക് ഒഴിവാക്കി കിലോലിറ്ററിന് ഇത് 35 രൂപയാക്കാനാണു നിര്‍ദേശം.
Leave a Reply