Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:17 am

Menu

Published on March 3, 2017 at 10:34 am

തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചവരില്‍ താരങ്ങളും സംവിധായകരും; വെളിപ്പെടുത്തലുമായി ചാര്‍മിള

charmila-reveals-about-bad-behavior-in-film

ചെന്നൈ: കൊച്ചില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ പല നടിമാരും തങ്ങള്‍ക്ക് സിനിമയിലും പുറത്തും അനുഭവിക്കേണ്ടി വന്ന ഇത്തരം പ്രശ്‌നങ്ങള്‍ പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടി ചാര്‍മിളയും തനിക്ക് നേരിട്ട ചില കയ്പേറിയ അനുഭവങ്ങള്‍ വെളിപ്പെടുത്തിരിക്കുകയാണ്.

മലയാളത്തിലെ ചില താരങ്ങളും സംവിധായകരും തങ്ങള്‍ക്കൊപ്പം കിടക്ക പങ്കിട്ടാല്‍ നല്ല വേഷങ്ങള്‍ തരാമെന്ന് പറഞ്ഞിരുന്നതായി ചാര്‍മിള പറയുന്നു. മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. പക്ഷെ കിടന്ന് കിട്ടുന്ന ചാന്‍സ് തനിക്ക് വേണ്ടെന്നും നടി പറഞ്ഞു. പ്രൊഡക്ഷന്‍ മാനേജര്‍മാരും മറ്റും ഇത്തരത്തില്‍ മോശമായി സംസാരിക്കാറുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

ഒരു സിനിമ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ചാര്‍മിള ചില താരങ്ങളും സംവിധായകര്‍ക്കുമെതിരായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

തമിഴിലും തെലുങ്കിലും താനിപ്പോള്‍ അമ്മ വേഷമാണ് ചെയ്യുന്നത്. എന്നാല്‍ മലയാളത്തില്‍ തന്നോട് ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദിക്കുന്നത്. മലയാളത്തില്‍ നിന്ന് മാത്രമേ ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നുള്ളൂവെന്നും താരം വ്യക്തമാക്കി.

ചില സംവിധായകരും നടന്‍മാരും ഇത്തരത്തില്‍ ചോദിച്ചിട്ടുണ്ട്. നടിയെ നടിയായി കാണാതെ വന്ന് കിടക്കൂ എന്ന് പറഞ്ഞാല്‍? കൂടെ കിടന്നാല്‍ മാത്രമേ നടി ആവുകയുള്ളോ എന്ന് ചാര്‍മിള ചോദിക്കുന്നു. തനിക്കിപ്പോള്‍ 42 വയസ്സായി. ഈ പ്രായത്തെ പോലും ബഹുമാനിക്കുന്നില്ല, ചാര്‍മിള പറഞ്ഞു.

ബാബു ആന്റണിയുമായുള്ള പ്രണയം പരാജയപ്പെട്ടതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ലെന്ന മുന്‍ നിലപാടും ചാര്‍മിള ആവര്‍ത്തിച്ചു. താന്‍ അദ്ദേഹത്തെ ഒരുപാട് വിശ്വസിച്ചിരുന്നു. വിവാഹത്തിന് തന്റെ വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. അദ്ദേഹത്തിനും ഇഷ്ടമായിരുന്നു എന്നാണ് തോന്നിയത്. എന്നാല്‍ അമേരിക്കയിലെ ഗ്രീന്‍കാര്‍ഡോക്കെ കിട്ടിയപ്പോള്‍ എന്നെ വിട്ടു. എന്റെ ജീവിതത്തെ ചതിച്ചത് ഞാന്‍ തന്നെയാണ്, ചാര്‍മിള പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News