Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:14 am

Menu

Published on March 3, 2018 at 10:34 am

പങ്കാളികളിൽ ആരെങ്കിലുമൊരാൾ വഞ്ചിക്കുന്നുണ്ടോയെന്നറിയാൻ ഇതാ ചില വഴികൾ….!

cheating-wife-or-husband

ഏതൊരു ഭാര്യയും ഭർത്താവിൽ നിന്ന് ചില കാര്യങ്ങൾ പ്രതീക്ഷിക്കും. അതുപോലെ തന്നെയാണ് ഏതൊരു ഭർത്താവും പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയ്‌ക്കൊത്ത ഭാര്യ/ ഭർത്താവ് അല്ലാത്തതാണ് ഇന്നത്തെ കാലത്ത് കൂടുതലായും ഡിവേഴ്സ് നടക്കാനുള്ള പ്രധാന കാരണം. ഭാര്യയും ഭർത്താവും സ്നേഹത്തോടെയും സഹകരണത്തോടെയും പരസ്പര വിശ്വാസത്തോടും കൂടിയായാൽ മാത്രമേ നല്ലൊരു ദാമ്പത്യം ഉണ്ടാവുകയുള്ളു. ഇന്നത്തെ കാലത്ത് ബന്ധങ്ങൾ തകരാൻ മൊബൈൽ ഫോണുകൾക്കും പങ്കുണ്ട്. സ്വന്തം മൊബൈൽ ഫോണുകൾ പങ്കാളിയിൽ നിന്ന് ബലം പ്രയോഗിച്ച് തട്ടിയെടുക്കുന്നവർക്ക് എന്തെങ്കിലും രഹസ്യം സൂക്ഷിക്കാനുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സ്വന്തം മൊബൈൽ ഫോൺ പങ്കാളിയുടെ കയ്യിലെത്തിപ്പെടുമ്പോൾ ഉണ്ടാകുന്ന മുഖഭാവവും അന്ധാളിപ്പും വഞ്ചനയുടെ സൂചനകളാണെന്ന് ഗവേഷകർ പറയുന്നു.



മറ്റുള്ളവരെ അപേക്ഷിച്ച് ഭാര്യ സുന്ദരിയല്ലെന്ന് ഭർത്താവ് കണ്ടെത്തുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്താണ്. ഇത് പരസ്ത്രീകളെ അയാൾ ശ്രദ്ധിക്കാൻ തുടങ്ങിയതിനും അവസരം കിട്ടിയാൽ വേലി ചാടാനും ഉള്ളതിൻറെ സൂചനയായി കണക്കാക്കാം. എത്ര തന്നെ മറച്ചുവെച്ചാലും ചില പഴുതുകൾ വഞ്ചനയിലുണ്ടാകുമെന്ന് ഗവേഷകർ പറയുന്നു. പേഴ്സണാലിറ്റി ആൻറ് സോഷ്യൽ സൈക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം സുന്ദരിമാരേക്കാൾ സൗന്ദര്യം കുറഞ്ഞ സ്ത്രീകളാണ് വഞ്ചിക്കാൻ സാധ്യത കൂടുതലുള്ളതെന്നാണ്. സുന്ദരിമാർ പൊതുവെ കുലീനകളായി തുടരാൻ ആഗ്രഹിക്കുന്നവരായിരിക്കുമെന്നും പഠനം പറയുന്നു. സുന്ദരിമാരല്ലാത്ത ഭാര്യമാരുള്ള ചില ഭർത്താക്കന്മാർ പരസ്ത്രീ ബന്ധത്തിന് പോകാനും സാധ്യത ഏറെയാണ്.

Loading...

Leave a Reply

Your email address will not be published.

More News