Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:13 am

Menu

Published on April 25, 2016 at 4:22 pm

സോപ്പും നെയില്‍ പോളിഷും നിങ്ങളെ തടിയന്മാരാക്കും ..!!

chemicals-in-soap-nail-polish-may-lead-to-obesity-study

സോപ്പും നെയില്‍ പോളിഷും ഉപയോഗിക്കുന്നത് ശരീരവണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമാവുമെന്ന് പഠനം. പ്ലാസ്റ്റിക്കിനും മറ്റും ഉറപ്പ് നല്‍കാനായി ഉപയോഗിക്കുന്ന താലേറ്റ് (Phthalates) വിഭാഗത്തില്‍ പെടുന്ന രാസവസ്തുക്കൾ നെയില്‍ പോളിഷിലും സോപ്പിലും ഉപയോഗിക്കുന്നതാണ്   പൊണ്ണത്തടിക്ക് കാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നത്.ജോര്‍ജ്ജിയ സര്‍വകലാശാലയില്‍ നടന്ന ഒരു പഠനത്തിലാണ്  ഇത്തരമൊരു പുതിയ കണ്ടെത്തൽ.മനുഷ്യ ശരീരസ്രവങ്ങളില്‍ ഇവയുടെ അംശം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഈ വിഭാഗത്തില്‍ പെടുന്ന ബെന്‍സൈല്‍ ബ്യൂട്ടൈല്‍ താലേറ്റ് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയത്.  പല അളവില്‍ ഈ രാസവസ്തുക്കള്‍ എലികളുടെ ശരീരത്തില്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. ശരീര കോശങ്ങളില്‍ കൂടിയ അളവില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതായാണ് കണ്ടെത്തിയത്.ഉയര്‍ന്ന അളവില്‍ ഇവ ശരീരത്തിലെത്തുന്നത് പ്രത്യുല്‍പ്പാദനപരമായ അസുഖങ്ങള്‍ക്കും കാരണമാവും. കുറഞ്ഞ അളവിലാണെങ്കില്‍ പോലും ദീര്‍ഘനാളത്തെ ഇവയുടെ ഉപയോഗവും സമാനമായ പ്രശ്നങ്ങള്‍ സൃഷ്‌ടിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News