Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വർണ്ണാഭരണ രംഗത്ത് 152 വർഷത്തെ പാരമ്പര്യമുള്ളതും കേന്ദ്ര സർക്കാരിൻറെ BIS , ISO അംഗീകാരങ്ങളും ലഭിച്ച ലോകത്തിലെ ആദ്യ ഇൻറർനാഷണൽ ജ്വല്ലറി ഗ്രൂപ്പ് ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൻറെ കുവൈറ്റിലെ 3ാമത്തെ ഷോറൂം ഉദ്ഘാടനം മെഹബുള്ളയിൽ ഓഗസ്റ്റ് 8ന് വൈകുന്നേരം 4 മണിക്ക് പ്രശസ്ത ബോളിവുഡ് സിനിമാതാരം കരിഷ്മ കപൂർ നിർവഹിക്കും. ഉദ്ഘാടനത്തിൻറെ ഭാഗമായി നിരവധി ഓഫറുകൾ ഉപഭോക്താക്കൾക്ക് വേണ്ടി ലഭ്യമാക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആഭരണങ്ങളുടെയും 22 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെയും അതി വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ മാസവും ഏത് എക്സ്ചേഞ്ചിലൂടെയും എല്ലാ രാജ്യത്തേക്കും മണിട്രാൻസ്ഫറിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതായത് സ്വന്തം രാജ്യത്തേക്ക് മണിഎക്സ്ചേഞ്ചിലൂടെ പണമയച്ച് രശീതിയുമായി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിലേക്ക് വന്നാൽ 1 KD ഡിസ്കൗണ്ടായി ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിനു പുറമേ മറഡോണ ഗോൾഡ് പാർട്ട്ണറാകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതു വഴി പണിക്കൂലിയില്ലാതെ സ്വർണ്ണാഭരണങ്ങൾ വാങ്ങാനും ഐഫോണ്‍, ഫ്ലൈറ്റ് ടിക്കറ്റ് എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ നേടാനും കഴിയും. കൂടാതെ മറഡോണയ്ക്കൊപ്പം ഡിന്നറിനുള്ള ഒരവസരവും ഒരുക്കിയിട്ടുണ്ട്.
Leave a Reply