Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 6:29 am

Menu

Published on July 15, 2014 at 5:13 pm

മുണ്ടുടുത്തെത്തിയ ജഡ്ജിയെ ക്ലബ്ബില്‍ കയറ്റാത്തതിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

chennai-club-turns-away-judge-for-wearing-dhoti

ചെന്നൈ : മുണ്ടുടുത്തെത്തിയ  ജഡ്ജിയെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിലേക്ക് കയറാൻ അനുവദിച്ചില്ല. മദ്രാസ് ഹൈക്കോടതി ജഡ്ജി ഹരിപരന്താമനെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തടഞ്ഞത്. മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി എസ് അരുണാചലം സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്  ഹരിപരന്താമനെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിലെത്തിയത്. മുണ്ടുടുത്ത് ക്ലബ്ബില്‍ കയറാന്‍ പറ്റില്ലെന്നും തങ്ങള്‍ക്ക് ക്ലബ്ബ് ഭാരവാഹികളില്‍ നിന്നും കര്‍ശനമായ നിര്‍ദേശമുണ്ടെന്നും പറഞ്ഞ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ജഡ്ജിയെ തടയുകയായിരുന്നു. ഇതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.ക്ലബ്ബ് അംഗങ്ങള്‍ ഏത് വസ്ത്രം ധരിക്കണമെന്ന് ക്ലബ്ബിന് നിര്‍ദേശിക്കാമെങ്കിലും മറ്റുള്ളവരോട് അത് നിഷ്ക്കര്‍ഷിക്കാനാകില്ലെന്ന് ജഡ്ജി  പറഞ്ഞു. ക്ലബ്ബ് അധികൃതരുടെ നടപടി നിയമസഭയില്‍ ഉന്നയിക്കാന്‍ സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News