Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:11 am

Menu

Published on May 24, 2013 at 5:10 am

വാതുവെപ്പ്കേസിൽ ചെന്നൈയുടെ മൂന്ന് കളിക്കാര്‍ക്ക് പങ്കെന്ന് വിന്ദു

chennis-3-players-also-involved-in-ipl-betting

മുംബൈ: വിന്ദുവിനെ ചോദ്യം ചെയ്യുന്നതിനിടെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നു. ഒരു മുതിര്‍ന്ന താരമടക്കം ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മൂന്ന് കളിക്കാര്‍ക്ക് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന്  വിന്ദു ധാരാസിങ് മൊഴി നൽകി. ഇക്കാര്യം സ്ഥിരീകരിച്ച മുംബൈ പോലീസ് ജോയിന്റ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ്  കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തിയില്ല. വിന്ദുവിന്‍റെ മൊഴിയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും കളിക്കാരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

ബി.സി.സി.ഐ. ചെയര്‍മാനും ചെന്നൈ സൂപ്പര്‍കിങ്‌സ് ടീം ഉടമയുമായ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനേയും ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഭാര്യ സാക്ഷിയേയും പോലീസ് ഉടന്‍ ചോദ്യം ചെയേ്തക്കും.

 

മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ പോലീസ് എത്തിയിരുന്നെങ്കിലും മയ്യപ്പനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മെയ്യപ്പന്‍ എവിടെയാണെന്ന കാര്യം ഇതുവരെ വെളിവായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News