Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:01 am

Menu

Published on November 24, 2014 at 10:50 am

ചേതന്‍ ഭഗത്തിന്റെ ‘ഹാഫ് ഗേള്‍ഫ്രണ്ട്’ കോപ്പിയടിയെന്ന് ആരോപണം

chetan-bhagat-latest-novel-half-girlfriend-slammed-for-plagiarism-by-english-scholar

ന്യൂഡല്‍ഹി: ചേതന്‍ഭഗതിന്‍െറ പുതിയ നോവല്‍ ‘ഹാഫ് ഗേള്‍ഫ്രണ്ട്’ കോപ്പിയടിയാണെന്ന് ആരോപണം. ബിഹാറിലെ പാറ്റ്നയിലുള്ള സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനമായ ബ്രിട്ടീഷ് ലിംഗയുടെ ഡയറക്ടർ ഡോ. ബീർബൽ ജായാണ് കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയത്.  ബീർബൽ ജായുടെ  ഇംഗ്‌ളീഷിയ ബോലി’ എന്ന നാടകത്തിന്റെ കോപ്പിയടിയാണ് നോവലെന്നാണ് ആരോപണം.ബിഹാറിലെ പാവപ്പെട്ട കുട്ടികൾക്ക് ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.  ഈവർഷം ജനുവരിയിൽ ചേതൻ ഭഗത് സ്ഥാപനം സന്ദർശിച്ചിരുന്നു. അന്ന് ഇംഗ്‌ളീഷിയ ബോലിയ ഉൾപ്പെടെ തന്റെ പുസ്തകങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചിരുന്നതായി ബീർബൽ പറഞ്ഞു. നാടകം വായിച്ച ചേതന്‍ തന്റെ നാടകത്തിലെ കഥാപാത്രങ്ങളെയും കഥാ സന്ദര്‍ഭങ്ങളെയും കോപ്പിയടിക്കുകയായിരുന്നെന്ന് ബീര്‍ബല്‍ ആരോപിക്കുന്നു. ആദ്യം പുറത്തിറങ്ങിയത് തന്റെ പുസ്തകമാണ്. നാടകം വായിക്കുന്ന ആര്‍ക്കും കോപ്പിയടി ബോധ്യപ്പെടും. കോപ്പിയടിക്കെതിരെ ചേതന്‍ ഭഗത്തിനെതിരെ നിയമ നടപടിയെടുക്കമെന്നും അദ്ദേഹം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News