Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:25 am

Menu

Published on January 23, 2017 at 3:26 pm

സസ്‌പെന്‍ഡ് ചെയ്യാന്‍ ഓരോരോ കാരണങ്ങള്‍; കൂടെ പാടാത്തതിനും സസ്‌പെന്‍ഷനോ?

chhattisgarh-railway-employee-suspended-for-refusing-to-sing-with-general-manager

മുംബൈ: സ്വകാര്യ കമ്പനികളില്‍ നിന്ന് ജീവനക്കാരെ പിരിച്ചു വിടുന്ന അത്ര എളുപ്പമല്ല സര്‍ക്കാര്‍ ജോലിയില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നത്. എന്നാല്‍ ചണ്ഡീഗഡ് റെയില്‍വേ ജീവനക്കാരിയെ കഴിഞ്ഞ ദിവസം ലഭിച്ച സസ്‌പെന്‍ഡ് ചെയ്ത നടപടി ഏറെ ചര്‍ച്ചായാകുകയാണ്. വിചിത്രമായ കാരണത്താലാണ് സസ്‌പെന്‍ഷന്‍ എന്നതാണ് രസകരം.

ചണ്ഡീഗഡ് റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കായ അഞ്ജലി തിവാരിക്കാണ് ഞായറാഴ്ച സസ്‌പെന്‍ഷന്‍ ലഭിച്ചത്. ജനറല്‍ മാനേജര്‍ക്കൊപ്പം ഡ്യുവറ്റ് പാടിയില്ല എന്ന കാരണത്താലാണ് അഞ്ജലിയെ ജോലിയില്‍ നിന്നും പുറത്താക്കിയത്.

ജീവനക്കാരിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

റെയില്‍വേയുടെ കീഴില്‍ ജനുവരി 17 ന് നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ അഞ്ജലി തിവാരിയോട് ജനറല്‍ മാനേജര്‍ക്കൊപ്പം യുഗ്മഗാനം പാടണമെന്ന നിര്‍ദേശമുണ്ടായിരുന്നു. പരിപാടിയില്‍ പാടാനായി ജനറല്‍ മാനേജര്‍ ഒരു പാട്ട് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആ പാട്ട് തനിക്ക് പാടാന്‍ സാധിക്കില്ലെന്നും താന്‍ അത് പരിശീലിച്ചിട്ടില്ലെന്നും അഞ്ജലി പറഞ്ഞു. ഇതാണ് അഞ്ജലിയ്ക്കെതിരായ പുറത്താക്കല്‍ നടപടിക്ക് ആധാരമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

കള്‍ച്ചറല്‍ കോട്ടയില്‍ ജോലിയില്‍ കയറിയ അഞ്ജലി ജോലിയില്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറിയതെന്നും റെയില്‍വേ ഡിവിഷണല്‍മാനേജര്‍ക്കൊപ്പം പാട്ട് പാടാന്‍ കഴിയില്ലെന്ന് പറഞ്ഞത് ഇതിന് ഉദാഹരമാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

റായ്പൂര്‍ ഡിവിഷനില്‍ നടക്കുന്ന എല്ലാ കള്‍ച്ചറല്‍ പ്രോഗ്രാമില്‍ നിന്നും  അഞ്ജലിയെ ആറ് മാസത്തേക്ക് ഡീബാര്‍ ചെയ്തതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News