Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:07 pm

Menu

Published on July 28, 2017 at 10:53 am

കോഴിയിറച്ചി കഴിച്ചാല്‍ വൈറസ് ബാധയോ; വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്

chicken-virus-infection-roomers

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലെത്തുന്ന കോഴികളില്‍ മാരക വൈറസ് ബാധിച്ചിരിക്കുന്നുവെന്നും അതു മനുഷ്യരില്‍ സാംക്രമികരോഗത്തിനു കാരണമാകുന്നുവെന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതാണ്. ഇത് വായിച്ചവര്‍ മറ്റൊന്നും ചിന്തിക്കാതെ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ പ്രചരണങ്ങള്‍ക്ക് ചൂടുപിടിച്ചു.

എന്നാലിപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്‍. എല്‍ സരിത അറിയിച്ചു.

മാരക വൈറസ് ബാധിച്ച കോഴികളെ ഭക്ഷിക്കുന്നതിലൂടെയും അവയെ പരിപാലിക്കുന്നതിലൂടെയും വൈറസ് മനുഷ്യശരീരത്തിലെത്തുകയും ദേഹം ചൊറിഞ്ഞു തടിച്ച് കുമിളകള്‍ രൂപപ്പെടുകയും ചെയ്യുമെന്നായിരുന്നു വാര്‍ത്ത. ഇതിനൊപ്പം ചിത്രങ്ങളും പ്രചരിച്ചിരുന്നു.

ആരോഗ്യ ഡയറക്ടര്‍ തമിഴ്‌നാട് ആരോഗ്യ വിഭാഗത്തില്‍ നിന്നു സ്ഥിരീകരണം തേടുകയും വാര്‍ത്ത തെറ്റാണെന്നു മനസ്സിലാക്കുകയും ചെയ്തു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News