Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡൽഹിയിൽ.പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായതിനു ശേഷം പിണറായിയുടെ ആദ്യ സന്ദര്‍ശനമാണിത്. വൈകീട്ട് നാലു മണിക്ക് റെയ്സ്കോഴ്സ് റോഡിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത്. രാവിലെ പത്തരക്ക് വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് 11 മണിക്ക് കേരളഹൗസില്‍ ഒൗപചാരികവരവേല്‍പ്പ് നല്‍കും. വൈകീട്ട് ആറുമണിക്കാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തുന്നത്. രണ്ട് ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിലും പിണറായി പങ്കെടുക്കും.
Leave a Reply