Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:28 pm

Menu

Published on March 16, 2017 at 3:44 pm

കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് ചൈല്‍ഡ് സീറ്റ്

child-seat-kids-safety-traveling

കാറുകളില്‍ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ ഇന്ന് നിരവധിയാണ്. പ്രത്യേകിച്ചും ദീര്‍ഘദൂര യാത്രകള്‍. ഇത്തരം യാത്രകളില്‍ അപകടം പതിയിരിപ്പുണ്ടോയെന്ന് ആര്‍ക്കും അറിയാന്‍ സാധിക്കില്ല. എയര്‍ബാഗുകള്‍ ഒരു പരിധിവരെ മുതിര്‍ന്നവരെ സംരക്ഷിക്കും. എന്നാല്‍ കുട്ടികളുടെ കാര്യമോ?

ഇത്തരം സാഹചര്യങ്ങളിലാണ് ചൈല്‍ഡ് സീറ്റുകളുടെ ആവശ്യകത. കാരണം കാറില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ബാധ്യത മുതിര്‍ന്നവര്‍ക്കാണ്. കുട്ടികളെ മടിയിലിരുത്തിയാല്‍ സുരക്ഷ ഉറപ്പായെന്ന ധാരണ തെറ്റാണ്. കുട്ടികള്‍ക്കായുള്ള പ്രത്യേക സീറ്റുകള്‍ ഉപയോഗിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം. കാരണം, കാറിലെ സീറ്റ് ബെല്‍റ്റുകള്‍ മുതിര്‍ന്നവരുടെ വലുപ്പം അനുസരിച്ചാണു രൂപകല്‍പന ചെയ്തിരിക്കുന്നത്.

child-seat-for-kids-safety-on-traveling

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാഹനാപകടങ്ങളിലെ പരിക്കിന്റെ ആധിക്യം കുറയ്ക്കാന്‍ ചൈല്‍ഡ് സീറ്റ് ഉപകരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാഹനാപകടങ്ങളില്‍ ഭൂരിഭാഗം കുട്ടികള്‍ക്കും ഗുരുതരമായ പരിക്കുണ്ടാകുന്നത് ചൈല്‍ഡ് സീറ്റ് ഉപയോഗിക്കാത്തതിനെ തുടര്‍ന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പത്തുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികളും ചൈല്‍ഡ് സീറ്റ് ഉപയോഗിക്കണം. കുട്ടികളുടെ ഉയരത്തിനും ഭാരത്തിനും അനുസരിച്ച് ഓരോ കുട്ടികള്‍ക്കും അനുയോജ്യമായ തരത്തിലാണ് ചൈല്‍ഡ് സീറ്റ് തിരഞ്ഞെടുക്കേണ്ടത്. വാഹനം പെട്ടെന്ന് ബ്രേക്കിടുമ്പോഴുണ്ടാകുന്ന പരിക്ക് കുറയ്ക്കാനും ചൈല്‍ഡ് സീറ്റ് സഹായകമാകും.

ചൈല്‍ഡ് സീറ്റ് മുന്നിലേക്കു തന്നെ ഘടിപ്പിക്കണം. എയര്‍ബാഗിന്റെ മുന്നില്‍ പിന്നിലേക്ക് തിരിഞ്ഞ നിലയില്‍ കുട്ടികളെ ഇരുത്തുന്ന രീതി ചിലരെങ്കിലും പിന്തുടരുന്നു. ഏറ്റവും അപകടകരമായ രീതിയാണിത്. കാറിന്റെ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് പരമാവധി മുറുക്കിവേണം ചൈല്‍ഡ് സീറ്റ് ഘടിപ്പിക്കാന്‍.

Loading...

Leave a Reply

Your email address will not be published.

More News