Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:30 pm

Menu

Published on May 18, 2013 at 5:10 am

18 വയസ്സ് വരെ മുഴുവൻ കുട്ടികൾക്കും സൗജന്യ ചികിത്സ

children-below-18-years-of-age-are-eligible-for-totally-free-treatment

തിരുവനന്തപുരം: പതിനെട്ടു വയസ്സുവരെ മുഴുവൻ കുട്ടികളുടെയും സർകാർ ആഷുപത്രികലിലെ ചികിത്സാ ചിലവ് എപിഎൽ , ബിപിഎൽ വെത്യാസമില്ലാതെ സർകാർ വഹിക്കുന്ന ‘ആരോഗ്യ കിരണം’ പദ്ധതിക്കു തുടക്കമിട്ടു യുഡിഎഫ് സർകാർ രണ്ടാം വാർഷികം ആഘോഷിച്ചു. രക്ഷിതാക്കൾ സർകാർ ജീവനകാരോ പെൻഷൻ വാങ്ങുന്നവരോ ആദായനികുതി അടക്കുന്നവരോ ആയവരെ മാത്രമാണ്‌ ഇതിൽ നിന്ന് ഒഴിവാക്കുക. പദ്ധതി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

ഈ സർകാർ നടപ്പാക്കിയ ക്ലോക്ലയർ ഇംപ്ലാന്റ്റേഷൻ ശസ്തക്രിയയിളുടെ സംസാര, ശ്രവണ ശേഷി നേടിയ ആനസൂയ എന്ന ബാലികയുടെ പ്രാര്ത്ഥനാഗാനത്തോടെയാണ് വാർഷികാഘോഷം തുടങ്ങിയത്.

ഓഗസ്റ്റ്‌ 15 മുതൽ എല്ലാ സർകാർ ആശുപത്രികളിലും ജനറിക് മരുന്നുകൾ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന അജണ്ടയുടെ ഭാഗമായി വരുന്ന വര്‍ഷം കുടിവെള്ളത്തിനും ജലസുരക്ഷയ്ക്കും ആയിരിക്കും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുകയെന്നും വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി. മോഹനന്‍, ഷിബു ബേബി ജോണ്‍, കെ.സി. ജോസഫ് എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, സി.എന്‍. ബാലകൃഷ്ണന്‍, കെ. ബാബു, പി.ജെ. ജോസഫ്, എ.പി. അനില്‍കുമാര്‍, പി.കെ. ജയലക്ഷ്മി, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖരന്‍ എന്നിവരും വേദിയില്‍ സന്നിഹിതരായി. എം.എല്‍.എ മാരും ഉന്നതോദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശനത്തോടെയായിരുന്നു ചടങ്ങിന്റെ തുടക്കം. പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ വിവിധ പുസ്തകങ്ങളും പ്രകാശനം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

Loading...

Leave a Reply

Your email address will not be published.

More News