Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:33 am

Menu

Published on June 15, 2017 at 12:15 pm

കുട്ടികളുടെ പഠനത്തില്‍ വാസ്തുവിന്റെ സ്വാധീനം

children-study-and-vasthu

വാസ്തു ശാസ്ത്രത്തില്‍ ആളുകള്‍ക്ക് ഈയിടെ വിശ്വാസം വര്‍ദ്ധിച്ചുവരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. വീടിന്റെ ഓരോ കാര്യത്തിലും വാസ്തു അടിസ്ഥാനമാക്കിയുള്ള ഈ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്.

എത്തരത്തില്‍ വാസ്തു നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ ശ്രദ്ധ വര്‍ദ്ധിക്കുമെന്നും അതുവഴി പഠനത്തിലും പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നുമാണ് വാസ്തു വിദഗ്ധരുടെ അഭിപ്രായം. ഇതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

പഠനമുറി വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കുന്നതാണ് ഉത്തമം. പഠനമുറി പടിഞ്ഞാറ് ഭാഗത്തായിരുന്നാല്‍ ബുധന്‍, വ്യാഴം, ചന്ദ്രന്‍, ശുക്രന്‍ എന്നിവയുടെ ആനുകൂല്യം ഉണ്ടാവും. ബുധന്‍ ബുദ്ധിവികാസത്തെയും വ്യാഴം ഉത്സാഹത്തെയും ചന്ദ്രന്‍ പുതിയ ആശയങ്ങളെയും ശുക്രന്‍ അറിവിനെയും വര്‍ദ്ധിപ്പിക്കും എന്നാണ് വിശ്വാസം.

അതില്‍ പ്രധാനമാണ് പടിഞ്ഞാറോട്ടും വടക്കോട്ടും തലവച്ച് ഉറങ്ങാന്‍ കുട്ടികളെ അനുവദിക്കരുതെന്നുള്ള കാര്യം. ആണ്‍കുട്ടികള്‍ വീടിന്റെയോ മുറിയുടെയോ വടക്ക് കിഴക്ക് ഭാഗത്ത് ഉറങ്ങരുത്. അതുപോലെ പെണ്‍കുട്ടികള്‍ വീടിന്റെയും മുറിയുടെയും വടക്ക് കിഴക്ക് ഭാഗത്തും ഉറങ്ങരുത്.

കിടപ്പുമുറിയിലും പഠന മുറിയിലും നിലക്കണ്ണാടി വയ്ക്കുകയുമരുത്. കിഴക്ക്, വടക്ക് ദിക്കുകള്‍ക്ക് അഭിമുഖമായി ഇരുന്നു വേണം പഠിക്കേണ്ടത്. മുറിയുടെയോ വീടിന്റെയോ വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം പഠന മേശ ക്രമീകരിക്കേണ്ടത്.

പച്ച, മഞ്ഞ എന്നീ നിറങ്ങളുടെ ഷേഡുകളാണ് പഠന മുറിക്ക് ഉത്തമം. കര്‍ട്ടനും കാര്‍പ്പറ്റിനും ഇതിന്റെ വകഭേദങ്ങളാവും യോജിക്കുക.

വാസ്തു ശാസ്ത്രം അനുസരിച്ച് പഠനമുറി വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കുന്നതാണ് ഉത്തമം. ഒരിക്കലും വടക്ക്-പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കരുത്. പഠനമുറിയുടെ മധ്യ ഭാഗം ശൂന്യമായിക്കിടക്കട്ടെ. അവിടെ മേശകളോ കസേരകളോ ഒന്നും ഇടേണ്ട കാര്യമില്ല.

പഠനമുറിയുടെ വാതില്‍ വടക്ക്-കിഴക്ക് ഭാഗത്ത് ആയിരിക്കണം. പടിഞ്ഞാറ് ഭാഗത്തുള്ള ജനാലകള്‍ ചെറുതായിരിക്കണം. മുറിക്ക് നീല, പച്ച, ക്രീം, വെള്ള തുടങ്ങിയ ഇളം നിറങ്ങള്‍ അനുശാസിക്കുന്നു.
വടക്ക്-കിഴക്ക് ദിക്കിന് അഭിമുഖമായി വേണം പഠന മേശ ക്രമീകരിക്കാന്‍. പുസ്തകങ്ങള്‍ മുറിയുടെ കിഴക്ക് ദിക്കില്‍ വേണം വയ്‌ക്കേണ്ടത്. പുസ്തകങ്ങള്‍ തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിക്കുകളില്‍ സൂക്ഷിക്കരുത്.

Loading...

Leave a Reply

Your email address will not be published.

More News