Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:56 am

Menu

Published on December 11, 2014 at 10:41 am

ഒന്നരവയസ്സുകാരൻറെ തലയില്‍ കുടുങ്ങിയ കലം നീക്കിയത്‌ അഗ്നിരക്ഷാസേന

childs-head-gets-stuck-inside-steel-pot

തൃശ്ശൂര്‍: ഒന്നരവയസ്സുകാരൻറെ തലയില്‍ കുടുങ്ങിയ കലം നീക്കാൻ അഗ്നിരക്ഷാസേന വേണ്ടി വന്നു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ഊരകം ചേര്‍പ്പ്‌ ചിറമേല്‍ വീട്ടില്‍ ഷിനോയുടെ മകനായ അക്ഷിതിനാണ് ഇത്തരമൊരു പണി കിട്ടിയത്. അക്ഷിതിനേക്കാൾ മൂന്നു മാസം പ്രായം കൂടുതലുള്ള ചേട്ടൻ തലയില്‍ ചീനച്ചട്ടി കമഴ്ത്തിയപ്പോള്‍ ഒന്നും ആലോചിക്കാതെ ഒന്നരവയസ്സുകാരന്‍ അക്ഷിത് കയ്യില്‍കിട്ടിയ സ്റ്റീല്‍ പാത്രം തലയില്‍ തൊപ്പിപോലെ വെയ്ക്കുകയായിരുന്നു. പക്ഷേ ഊരാന്‍ ശ്രമിച്ചപ്പോള്‍ സംഗതി പാളി.പിന്നീട് അക്ഷിതിൻറെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ പാത്രം തലയില്‍നിന്നൂരാന്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും നടന്നില്ല.പാത്രത്തിലും ദേഹത്തും വെളിച്ചെണ്ണ പുരട്ടിനോക്കി.വീട്ടില്‍ വെച്ച് പാത്രം ഊരിയെടുക്കാന്‍ അരമണിക്കൂറോളം ശ്രമിച്ചു.എന്നാൽ ആ ശ്രമങ്ങളൊന്നും നടന്നില്ല. ഒടുവില്‍ ടാക്‌സി വിളിച്ച്‌ നേരേ ഹൈറോഡിലെ ഫയര്‍ സ്‌റ്റേഷനിലെത്തുകയായിരുന്നു. സ്റ്റീല്‍ പാത്രമായതിനാല്‍ സാധാരണ കട്ടര്‍ ഉപയോഗിച്ചപ്പോള്‍ മുറിഞ്ഞില്ല. അവസാനം ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് അക്ഷിതിൻറെ തലയില്‍നിന്ന്‌ പാത്രം നീങ്ങിക്കിയത്.തലയില്‍ കുടുങ്ങിയ പാത്രം മൂക്കും വായും മൂടി നില്‍ക്കാഞ്ഞതിനാല്‍ കുഞ്ഞിന് ശ്വാസംമുട്ടിയില്ല. സ്‌റ്റേഷന്‍ ഓഫീസര്‍ എ.എല്‍. ലാസര്‍ ലീഡിംഗ്‌ ഫയര്‍മാന്‍ ശരത്‌ചന്ദ്രബാബു, ഷമീര്‍, ബിനോജ്‌, ജോണ്‍ബ്രിട്ട്‌ എന്നിവര്‍ ചേര്‍ന്നാണ് മിനിറ്റുകള്‍ക്കുളളില്‍ അക്ഷിതിൻറെ തലയിൽ നിന്നും സ്‌റ്റീല്‍പാത്രം കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചെടുത്തത്.

Loading...

Leave a Reply

Your email address will not be published.

More News