Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:38 am

Menu

Published on November 19, 2016 at 12:46 pm

നയന്‍താരയുടെ വിവാഹത്തിന് പോകുമോ? ആരാധകന്റെ ചോദ്യത്തിന് ചിമ്പുവിന്റെ കിടിലൻ മറുപടി ….

chimbu-about-nayanthara-marriage

തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയും ചിമ്പുവും തമ്മിലുള്ള പ്രണയവും വേര്‍പിരിയിലും വിവാദങ്ങളുമെല്ലാം ഗോസിപ്പുകോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു. എന്നാല്‍ കുറച്ചു നാള്‍ നീണ്ട ബന്ധത്തിനൊടുവില്‍ പരസ്പരം ആരോപണങ്ങളും വഴക്കുകളുമായാണ് ഇരുവരും വേര്‍പിരിഞ്ഞത്. പിന്നീട് ഒരുമിച്ച് അഭിനയിക്കാന്‍ പോലും തയ്യാറാകാതിരുന്ന താരങ്ങള്‍ ഇത് നമ്മ ആള് എന്ന ചിത്രത്തിലൂടെയാണ് ഒന്നിച്ചെത്തിയത്.ചിമ്പുവുമായുള്ള പ്രണയ പരാജയത്തിന് ശേഷം പ്രഭു ദേവയുമായി ഒന്നിച്ച നയന്‍താര ഇപ്പോള്‍ സംവിധായകന്‍ വിഘ്‌നേശുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍. ഹന്‍സികയുമായി പ്രണയത്തിലായിരുന്ന ചിമ്പുവും ഇപ്പോള്‍ പ്രണയ പരാജയത്തിലാണ്. കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകന് അറിയേണ്ടിയിരുന്നത് നയന്‍താര ക്ഷണിച്ചാല്‍ വിഘ്‌നേശുമായുള്ള വിവാഹത്തിന് പോകുമോ എന്നായിരുന്നു.ആരാധകന്റെ ചോദ്യത്തിന് നല്ല മറുപടി തന്നെ ചിമ്പു നല്‍കി. അവര്‍ രണ്ടു പേരും എന്റെ അടുത്ത സുഹൃത്തുക്കളാണ് അവര്‍ തുറന്നു പറയാതെ ഇരുവരും പ്രണയത്തിലാണെന്ന് പറയാന്‍ എനിക്കാവില്ല. വിവാഹം വിളിച്ചാല്‍ ഉറപ്പായും പങ്കെടുക്കും. പോകാതിരുന്ന് സുഹൃത്തുക്കളെ പിണക്കാനാവില്ലെന്നും ചിമ്പു പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News