Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിനും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനും ആപ്പിളിന്റെ മാകിനും വെല്ലുവിളി ഉയര്‍ത്തി സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റവുമായി ചൈന രംഗത്തെത്തുന്നു.വിന്‍ഡോസും ആന്‍ഡ്രോയ്ഡും പോലെ, ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള ചൈനീസ് ഐടി മേഖലയുടെ ആശ്രിതത്വം ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കം.ഡെസ്‌ക്ടോപ്പുകളിലേക്കുള്ള വേര്‍ഷനാണ് ആദ്യം എത്തുന്നത്. ന്നു. ഡെസ്‌ക്ടോപ്പുകളിലേക്കുള്ള വേര്‍ഷനാണ് ആദ്യം എത്തുന്നത്. ക്രമേണ ഇത് സ്മാര്‍ട്ട് ഫോണിലേക്കും മൊബൈലുകളിലേക്കും എത്തുമെന്നാണ് അറിയുന്നത്. ചൈന സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം രൂപപ്പെടുത്തുന്ന വാര്‍ത്ത ഷിന്‍ഹ്വ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2014 ഒക്ടോബറോടെ ഒ എസ് പുരത്തിരക്കുമെന്നാണറിയുന്നത്.വിന്‍ഡോസ് 8 ന് കഴിഞ്ഞ മെയ് മാസത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചൈന വിലക്കേര്‍പ്പെടുത്തിയത്, മൈക്രോസോഫ്റ്റിന് വലിയ പ്രഹരമായിരുന്നു. അതിന് പിന്നാലെയാണ് ചൈനയുടെ സ്വന്തം ഒഎസ് വരുന്നതായുള്ള വാര്‍ത്ത.
Leave a Reply