Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:05 am

Menu

Published on November 24, 2014 at 5:14 pm

ഇന്ത്യക്ക് ഭീഷണിയുയർത്തി ടിബറ്റിൽ ബ്രഹ്മപുത്രയ്ക്ക് കുറുകേ ചൈനീസ് അണക്കെട്ട്

china-puts-first-brahmaputra-dam-into-operation

ബെയ്ജിങ്: ഇന്ത്യക്ക് കനത്ത ഭീഷണിയായി ചൈന ബ്രഹ്മപുത്ര നദിക്കു കുറുകെ  അണക്കെട്ട് നിര്‍മ്മിച്ചു.
ബ്രഹ്മപുത്ര നദി യാർലുങ് സാങ്പോ എന്ന പേരിലാണ് ടിബറ്റിൽ അറിയപ്പെടുന്നത്.ഇതോടെ ഇന്ത്യയും ബംഗ്ലാദേശുമുള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ മിന്നല്‍ പ്രളയത്തിന്റെയും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെയും നിഴലിലായി.ഇന്ത്യയേക്കാള്‍ ഉയര്‍ന്ന പ്രദേശമായ ടിബറ്റില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ തുടക്കം മുതല്‍ക്കെ എതിര്‍ത്തിരുന്നു. എന്നാല്‍ വൈദ്യുതാവശ്യങ്ങള്‍ക്കായുള്ള ചെറിയ അണക്കെട്ടാണ് തങ്ങള്‍ നിര്‍മ്മിക്കുന്നതെന്നാണ് ചൈന ഇന്ത്യയെ അറിയിച്ചത്. അതോടെ ഇന്ത്യ എതിര്‍പ്പിന്റെ മൂര്‍ച്ച കുറച്ചിരുന്നു. ഇത് മുതലാക്കിയാണ് ചൈന അണക്കെട്ട് നിര്‍മ്മിച്ചത്.ഞായറാഴ്ചയോടെ വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ച വിവരം ചൈന പരസ്യപ്പെടുത്തുകയായിരുന്നു. ചൈനീസ് പീപ്പിള്‍സ് ഡെയ്‌ലിയിലൂടെ പുറത്തുവന്ന അണക്കെട്ടിന്റെ ചിത്രം കണ്ടപ്പോഴാണ് ചൈന നിര്‍മ്മിച്ചത് വലിയ അണക്കെട്ടാണ് എന്ന് ഇന്ത്യയ്ക്ക് മനസിലായത്.1.5 ബില്ല്യണ്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 3,300 അടി ഉയരത്തിലാണ് ഈ ബൃഹത് ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്. ഇനിയും പൂര്‍ത്തിയാകാത്ത ബാക്കി അഞ്ചു ഘട്ടങ്ങള്‍ അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും ചൈന അറിയിച്ചു.താരതമ്യേന വ്യവസായങ്ങള്‍ കുറഞ്ഞ ടിബറ്റില്‍ വൈദ്യുതാവശ്യങ്ങളുടെ പേരില്‍ ബൃഹത് പദ്ധതികളിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ചൈനീസ് നടപടി വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചിട്ടുണ്ട്.  അരുണാചല്‍ പ്രദേശുള്‍പ്പെടെയുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ജലമൊഴുക്കിനെ ഇതു ബാധിക്കുമെന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നും ഇന്ത്യയില്‍ മിന്നല്‍ പ്രളയമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്കിതു വഴിവച്ചേക്കാമെന്നും രാജ്യം ആശങ്കപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published.

More News