Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:16 am

Menu

Published on June 5, 2015 at 12:47 pm

40 ലക്ഷം അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങൾ ഹാക്ക് ചെയ്യുപ്പെട്ടു;പിന്നില്‍ ചൈനീസ് ഹാക്കര്‍മാര്‍

china-under-suspicion-as-us-admits-huge-data-hack

വാഷിങ്ടൺ: 40 ലക്ഷം അമേരിക്കന്‍ പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഫ്ബിഐ) .ചൈനയിൽ നിന്നുള്ള ഹാക്കർമാരാണ് ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയിരിക്കുന്നത്.സര്‍വീസിലുള്ളവരും വിരമിച്ചവരുമുള്‍പ്പെടെ അമേരിക്കയിലെ 40 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്ന കാര്യം രാജ്യത്തെ മുഖ്യ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് സ്ഥിരീകരിച്ചത്. ഏപ്രിലില്‍ തന്നെ ഹാക്കിങ് സംബന്ധിച്ച് എഫ്ബിഐക്ക് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഓരോ വ്യക്തികള്‍ക്കും ഇക്കാര്യം ഇ മെയിലിലൂടെ അറിയിക്കുമെന്ന് എഫ്ബിഐ അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കൻ സർക്കാരിന്‍റെ വെബ്സൈറ്റുകളിൽ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം ശക്തമാണ്. പ്രസിഡന്‍റ് ബരാക് ഒബാമയുടെ മെയിൽവരെ ഹാക്കർ ഹാക്ക് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് സൈബർ സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ സുരക്ഷാ ഏജൻസികൾ.

Loading...

Leave a Reply

Your email address will not be published.

More News