Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുണെ : ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചൈനക്ക് കിരീടം. അഞ്ചുദിവസം നീണ്ട ചാമ്പ്യന്‍ഷിപ്പില്‍ 16 സ്വര്‍ണ മെഡലുമായി ചൈന ഒന്നാസ്ഥാനം നിലനിർത്തി . അഞ്ചു സ്വര്‍ണവുമായി ബഹ്റൈനാണ് ഇക്കുറി രണ്ടാമത്. രണ്ട് സ്വര്‍ണവും ആറു വെള്ളിയും ഒമ്പതു വെങ്കലവുമാണ് ഇന്ത്യക്ക് ആറാം സ്ഥാനം .ചാമ്പ്യന്‍ഷിപ്പിലെ അവസാന ദിനമായ ഞായറാഴ്ച ഒരു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവുമാണ് ഇന്ത്യ നേടിയത്. ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത കൈവരിച്ചുകൊണ്ട് 4-400 മീ. റിലേയില്‍ സ്വര്‍ണം നേടിയത്. ടിന്റു ലൂക്ക ,അനു മറിയം ജോസും , എം.ആര്‍.പൂവമ്മയും ,നിര്‍മല എനിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത് . ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരിയും ഹൈജമ്പില്‍ ജിതിന്‍ സി. തോമസും 200 മീറ്ററില്‍ ആഷ റോയിയും വെള്ളിത്തിളക്കം നേടിയപ്പോള്‍, ടിന്റു ലൂക്ക (800 മീ), ദ്യുതി ചന്ദ് (200 മീ), അര്‍പീന്ദര്‍ സിങ് (ട്രിപ്പിള്‍), സതീന്ദര്‍ സിങ് (400 മീ. ഹര്‍ഡില്‍സ്) എന്നിവര്‍ അവസാന ദിവസം വെങ്കലത്തിനും അര്‍ഹരായി.
Leave a Reply